നിങ്ങളുടെ കുട്ടികൾ മണ്ണിലിറങ്ങി കളിക്കാറുണ്ടോ? വീടിനകത്തുമാത്രം കുത്തിയിരിക്കാതെ പുറത്തേക്കിറങ്ങാൻ കുട്ടികളെ പ്രേരിപ്പിക്കാം. അതിനുള്ള ചില കാര്യങ്ങളിതാ...

സൈക്ലിങ്
കുട്ടികൾക്ക് പുറത്തിറങ്ങി കളിക്കാവുന്ന വിനോദങ്ങളിലൊന്നാണ് സൈക്ലിങ്. മാനസിക പിരിമുറുക്കത്തിന് അയവുവരുത്തി പ്രകൃതിയോടിണങ്ങാനുള്ള ഉത്തമ മാര്‍ഗമാണിത്.
അതുപോലെ മറ്റൊരു മികച്ച വിനോദമാർഗമാണ് നീന്തൽ. മികച്ച വ്യായാമവും കൂടിയാണിത്.
കുട്ടികളെ കൃഷി ചെയ്യാൻ പഠിപ്പിക്കാം. തൈ നടുന്നത്, അതിന്‍റെ പരിപാലനം തുടങ്ങിയ കാര്യങ്ങൾ ആദ്യം ബോധ‍്യപ്പെടുത്താം. എന്നിട്ട് അവരെയും കൂട്ടി പറമ്പിലേക്കിറങ്ങാം.
ചിത്രരചന, കരകൗശല വസ്തുനിർമാണം, കവിതാരചന, കഥാരചന, ക്ലേ മോഡലിങ് തുടങ്ങി വ്യത്യസ്ത കഴിവുകളായിരിക്കും ഓരോ കുട്ടിക്കും ഉണ്ടായിരിക്കുക. ഇവ കണ്ടെത്താനും പരിപോഷിപ്പിക്കാനും രക്ഷിതാക്കൾക്ക് സഹായിക്കാം.
വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നതിലൂടെ കുട്ടികളിൽ ഉത്തരവാദിത്തബോധം വളരുകയും സാമൂഹികവും വൈകാരികവുമായ വികാസത്തിൽ പോസിറ്റിവായ മാറ്റങ്ങൾ ഉണ്ടാവുകയും ചെയ്യും.
സ്കൂൾ ലൈബ്രറിയിലും നാട്ടിലെ ലൈബ്രറിയിലും അംഗത്വമെടുക്കാനും പുസ്തകങ്ങൾ ‍എടുക്കാനും പ്രേരിപ്പിക്കാം. അവ വായിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം.