February 28

രണ്ട് മക്കളിൽ ഒരാൾ പ്രിയപ്പെട്ടതാകുമോ?

നിങ്ങൾക്ക് സ്വന്തം കുട്ടികളിൽ കൂടുതൽ പ്രിയപ്പെട്ടവരുണ്ടോ? സമ്മതിച്ചില്ലെങ്കിലും അങ്ങനെ ഉണ്ടെന്നാണ് സൈക്കോളജിക്കൽ ബുള്ളറ്റിൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനം പറയുന്നത്.
മാതാപിതാക്കൾ കുട്ടികളോട് പെരുമാറുന്ന രീതികളിലെ വ്യത്യാസങ്ങൾ തിരിച്ചറിയാനുള്ള വഴികൾ വികസിപ്പിച്ചെടുത്താണ് ഗവേഷകർ പഠനം നടത്തിയത്.
പ്രിയപ്പെട്ട കുട്ടിയുണ്ടോ എന്ന് മാതാപിതാക്കളോട് ചോദിക്കുന്നതിനുപകരം, കൂടുതൽ കൃത്യമായ വിവരങ്ങൾ അവർ ആരാഞ്ഞു. അവർ അത് സമ്മതിച്ചില്ലെങ്കിലും മാതാപിതാക്കൾക്ക് ശരിക്കും ഒരു പ്രിയപ്പെട്ട കുട്ടിയുണ്ടെന്നും ലിംഗഭേദം, ജനന ക്രമം, സ്വഭാവം തുടങ്ങിയ കാര്യങ്ങളെ അടിസ്ഥാനമാക്കി അവർ ചില കുട്ടികളോട് കൂടുതൽ അനുകൂലമായി പെരുമാറുന്നുവെന്നും കണ്ടെത്തി.
'ഇത് മാതാപിതാക്കളുടെ ഒരു കുട്ടിയെ സ്നേഹിക്കുന്നതുകൊണ്ടും മറ്റേയാളെ വെറുക്കുന്നതുകൊണ്ടുമല്ലെന്നും പഠനം പറയുന്നു.
അവരിൽ ഒരാളോട് കൂടുതൽ വാത്സല്യം കാണിക്കുന്നതിനോ അവരിൽ ഒരാളുമായി കൂടുതൽ വഴക്കുണ്ടാക്കുന്നതിനോ അവരിൽ ഒരാളുമായി കൂടുതൽ സമയം ചെലവഴിക്കുന്നതിനോ വേണ്ടിയാണ് ഇത്.
വിശകലനത്തിനായി ഗവേഷകർ 30 മുൻകാല പഠനങ്ങളും പ്രസിദ്ധീകരിക്കാത്ത 14 ഡാറ്റാസെറ്റുകളും പരിശോധിച്ചു. വടക്കേ അമേരിക്കയിലും പടിഞ്ഞാറൻ യൂറോപ്പിലുമായി 19,000ത്തിലധികം പേരെ പ്രതിനിധീകരിക്കുന്നവയാണിവ.
രക്ഷിതാക്കൾ കുട്ടികളോട് പെരുമാറുന്ന രീതിയിലുള്ള വ്യത്യാസങ്ങൾ തിരിച്ചറിയാനുള്ള വഴികളും ഗവേഷകർ വികസിപ്പിച്ചെടുത്തു. പ്രിയപ്പെട്ട കുട്ടിയുണ്ടോ എന്ന് ചോദിക്കുന്നതിനുപകരം, കൂടുതൽ കൃത്യമായ വിവരങ്ങൾ അവർ ആരാഞ്ഞു.
ഒരു പ്രത്യേക കുട്ടിയുമായി ഒരു രക്ഷിതാവ് കൂടുതൽ അടുപ്പം അനുഭവിക്കുന്നുണ്ടോ? ഏത് കുട്ടിക്കൊപ്പമാണ് കൂടുതൽ സമയം ചെലവഴിക്കുന്നത്? കൂടുതൽ വാത്സല്യം ലഭിക്കുന്ന ഒരു കുട്ടിയുണ്ടോ? ഒരു കുട്ടിക്കായി കൂടുതൽ സാമ്പത്തിക നിക്ഷേപം ഉണ്ടോ? ഗൃഹപാഠത്തിൽ കൂടുതൽ സഹായം? എന്നിങ്ങനെയുള്ള ചോദ്യങ്ങൾ.
Explore