January 6, 2025

ഏകാന്തതയും അനാരോഗ്യവും തമ്മിൽ ഗാഢബന്ധമെന്ന് ഗവേഷകർ

ഏകാന്തതയും സാമൂഹികമായ ഒറ്റപ്പെടലും വിവിധ രോഗങ്ങളിലേക്കും മരണത്തിലേക്കുംവരെ കൊണ്ടെത്തിക്കുമെന്ന് ഗവേഷകർ. കേംബ്രിഡ്‌ജ് സർവകലാശാല, ചൈനയിലെ ഫുഡാൻ സർവകലാശാല എന്നിവിടങ്ങളിലെ ഗവേഷകരാണ് പഠനം നടത്തിയത്.
മാനസികാരോഗ്യത്തിനും ക്ഷേമത്തിനും മാത്രമല്ല, ശാരീരിക ആരോഗ്യത്തിനും മറ്റുള്ള ആളുകളുമായി ബന്ധം പുലർത്തേണ്ടതുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
സാമൂഹിക ഒറ്റപ്പെടലും ഏകാന്തതയും, പ്രോട്ടീനുകളും തമ്മിലുള്ള ബന്ധം + പരിശോധിക്കാൻ 'മെൻഡലിയൻ റാൻഡമൈസേഷൻ' എന്ന സ്റ്റാറ്റിസ്റ്റിക്കൽ സാങ്കേതികത ഗവേഷകർ ഉപയോഗിച്ചു.
വീക്കം, വൈറൽ അണുബാധ, രോഗപ്രതിരോധവുമായി ബന്ധപ്പെട്ടതും ഹൃദയ സംബന്ധമായതുമായ അസുഖങ്ങൾ, ടൈപ്പ് 2 പ്രമേഹം, സ്ട്രോക്ക്, നേരത്തെയുള്ള മരണം എന്നിവയുമായും ന്ധപ്പെട്ടിരിക്കുന്നവയാണ് ഈ പ്രോട്ടീനുകളിൽ പലതും.
ഏകാന്തത കാരണം ഉയർന്ന അളവിൽ ഉത്പാദിപ്പിക്കപ്പെടുന്ന പ്രോട്ടീനുകളിലൊന്ന് എ.ഡി.എം ആണെന്ന് ഗവേഷകർ കണ്ടെത്തി.
സമ്മർദ്ദത്തോട് പ്രതികരിക്കുന്നതിലും സ്ട്രെസ് ഹോർമോണുകൾ ഉൽപാദിപ്പിക്കുന്നതിലും 'ഓക്‌സിടോസിൻ' പോലുള്ള 'സാമൂഹ്യ ഹോർമോണുകൾ' നിയന്ത്രിക്കുന്നതിലും എ.ഡി.എം പങ്കു വഹിക്കുന്നുണ്ട്.
'ലവ് ഹോർമോൺ എന്ന് വിളിക്കപ്പെടുന്ന സമ്മർദ്ദം കുറക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഹോർമോണിൽപ്പെട്ടതാണ് 'ഓക്‌സിടോസിൻ'. ഉയർന്ന അളവിലുള്ള ASGR1 എന്നറിയപ്പെടുന്ന മറ്റൊരു പ്രോട്ടീൻ കൊളസ്ട്രോളുമായി ബന്ധപ്പെട്ടിരിക്കുന്നു.
കൂടാതെ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും വർധിപ്പിക്കുന്നു. തിരിച്ചറിഞ്ഞ മറ്റ് പ്രോട്ടീനുകൾ ഇൻസുലിൻ പ്രതിരോധം, കാൻസർ മുതലായവയിലേക്ക് നയിക്കുന്നതിലും ഒരു പങ്കു വഹിക്കുന്നു.
Explore