അനുഭവസമ്പത്തും അറിവും കുട്ടികളോട് പങ്കുവെക്കണോ​?-അശ്വതി ശ്രീകാന്ത് നടി, ലൈഫ്കോച്ച്, ബിക്കമിങ് ഫൗണ്ടർ

-‘ഞങ്ങളുടെ ഒക്കെ ചെറുപ്പത്തിൽ...’ എന്ന് പറഞ്ഞു തുടങ്ങുമ്പോഴേ ‘ഓഹ് തുടങ്ങി’ എന്ന് കളിയാക്കി എഴുന്നേറ്റ് പോകുന്ന കൗമാരക്കാർ നിങ്ങളുടെ വീട്ടിലുണ്ടോ? എങ്കിൽ നിങ്ങൾ ഒറ്റക്കല്ല
-നമ്മൾ കാലാകാലം കൊണ്ട് നേടിയെടുത്ത അനുഭവ സമ്പത്തിനെയും അറിവിനെയും അരനിമിഷം കൊണ്ട് തള്ളിക്കളയും. -എന്തുകൊണ്ടാണ് കൗമാരക്കാരുടെ മനസ്സ് ഇങ്ങനെ എന്ന് ചിന്തിച്ചിട്ടുണ്ടോ?
-കൗമാരക്കാരിൽ മിക്കപ്പോഴും ബ്രയിനിന്റെ ഇമോഷൻ സെന്റർ ആവും കാര്യങ്ങളെ നിയന്ത്രിക്കുക. അതുകൊണ്ട് എടുത്തുചാടി തീരുമാനങ്ങളുമെടുക്കും.
-ഇത്തരം അവസ്ഥയിൽ ആദ്യമേ പ്രശ്നപരിഹാരം നിർദേശിക്കാതെ, അവർക്ക് പറയാനുള്ളത് ക്ഷമയോടെ കേൾക്കാം, മനസ്സിലാക്കാം. അവരുടെ വിചാരങ്ങളെ തള്ളിക്കളയാതിരിക്കാം.
-ഉപദേശത്തിന്റെ രൂപം മാറ്റി, അനുഭവം സൗഹൃദത്തോടെ പങ്കുവെക്കാം. അവരിൽ നിന്നും പഠിക്കാൻ കൗതുകം കാണിക്കാം.
-മനസ്സിലാവില്ലെന്ന് മക്കൾ കരുതിയാലും, നമ്മൾ അവർക്കൊപ്പമുണ്ടെന്ന് ഉറപ്പു കൊടുക്കാം
Explore