പൊതുസ്ഥലത്ത് വച്ച് കുട്ടികളോട് ദേഷ‍്യപ്പെടുന്ന മാതാപിതാക്കളാണോ നിങ്ങൾ? എങ്കിൽ നിങ്ങളറിയേണ്ടത്

പൊതുസ്ഥലത്ത് കുട്ടികളോട് ദേഷ‍്യത്തോടെ പെരുമാറുന്നത് അവരുടെ വളർച്ചയെയും വ്യക്തിത്വത്തെയും ബാധിക്കുന്നു
മറ്റുള്ളവരുടെ മുന്നിൽ വെച്ച് പരിഹസിക്കുകയോ, താരതമ്യം ചെയ്യുകയോ, കുറ്റപ്പെടുത്തുകയോ ചെയ്യുന്നത് അവരുടെ ആത്മവീര്യം കെടുത്തും
കുട്ടികൾ മാതാപിതാക്കളെ അനുകരിച്ചു വളരുന്നതിനാൽ നിങ്ങളുടെ പെരുമാറ്റത്തിന് അവരിൽ വലിയ സ്വാധീനമുണ്ട്
പൊതുസ്ഥലങ്ങളിൽ സൗമ്യമായി പെരുമാറുമ്പോൾ അവരിൽ ആത്മവിശ്വാസവും സ്വഭാവഗുണങ്ങളും വർധിക്കുന്നു
മറിച്ച് ദേഷ‍്യപ്പെടുകയോ ശാസിക്കുകയോ ചെയ്താൽ അത് കുട്ടികളെ അസ്വസ്ഥരാക്കുകയും പിന്നീട് കൂട്ടുകാർക്കോ സഹോദരങ്ങൾക്കോ ഒപ്പം ഇടപഴകുമ്പോൾ ഈ പെരുമാറ്റം ആവർത്തിക്കുകയും ചെയ്യുന്നു
എപ്പോഴും അച്ഛനമ്മമാരുടെ മൂഡ് അനുസരിച്ച് ജീവിക്കുന്നവരായി പിന്നീട് കുട്ടികൾ മാറിയേക്കാം
തെറ്റുപറ്റുമ്പോൾ അത് സമ്മതിച്ച് മാതാപിതാക്കൾ ക്ഷമ ചോദിക്കുന്നത് കുട്ടികളിൽ നല്ലൊരു ധാർമ്മിക ബോധം വളർത്താൻ സഹായിക്കും
മാതാപിതാക്കൾ ദേഷ്യം നിയന്ത്രിക്കുകയും ശാന്തമായി പ്രതികരിക്കുകയും ചെയ്യുമ്പോൾ കുട്ടികളിൽ അത് നല്ല മാറ്റങ്ങൾക്ക് കാരണമാകുന്നു
Explore