ഇൻഷുറൻസിലും മാനേജ്മെന്റിലും ഫോക്കസ് നൽകുന്ന ദ്വിവത്സര ഫുൾടൈം പി.ജി.ഡി.എം കോഴ്സ് പഠിക്കാൻ പുണെയിലെ നാഷനൽ ഇൻഷുറൻസ് അക്കാദമിയിൽ അവസരം. എം.ബി.എക്ക് തത്തുല്യമായ കോഴ്സാണിത്.
കേന്ദ്ര പൊതുമേഖല ഇൻഷുറൻസ് കമ്പനികളുടെ സംയുക്ത സംരംഭമായ അക്കാദമി 1980ലാണ് സ്ഥാപിച്ചത്. 100 ശതമാനം തൊഴിൽ നൽകിയ റെക്കോഡുള്ള സ്ഥാപനമാണിത്.
2025 -27 ബാച്ച് പി.ജി ഡിപ്ലോമ ഇൻ മാനേജ്മെന്റ് (പി.ജി.ഡി. എം) പ്രോഗ്രാമിലേക്കാണ് ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചത്.
ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കിൽ കുറയാതെ അംഗീകൃത സർവകലാശാല ബിരുദമെടുത്തവർക്കും അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
എ.ഐ.സി.ടി.ഇയുടെ അനുമതിയോടും എൻ.ബി.എയുടെ അക്രഡിറ്റേഷനോടും കൂടിയാണ് കോഴ്സ് നടത്തുന്നത്.
വിശദവിവരങ്ങൾക്ക് www.niapune.org.in സന്ദർശിക്കുക. ഓൺലൈനായി ജനുവരി 31 വരെ അപേക്ഷിക്കാം.