02/11/2025

2002ലെ ​വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രി​ല്ലാ​ത്ത​വ​ർ എന്ത് ചെയ്യണം?

google
രണ്ട് ദിവസം കഴിഞ്ഞാൽ കേരളമടക്കം 12സംസ്ഥാനങ്ങളിൽ എസ്.ഐ. ആർ നടപടികൾക്ക് തുടക്കമാവുകയാണ്
ചെ​റി​യൊ​രു അ​ശ്ര​ദ്ധ​കാരണം വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ നി​ന്ന് പു​റ​ത്താ​കു​ക മാ​ത്ര​മാ​യി​രി​ക്കി​ല്ല. മ​റി​ച്ച് ഒ​രു ഇ​ന്ത്യ​ൻ പൗ​ര​ൻ എ​ന്ന നി​ല​ക്കു​ള്ള അ​സ്തി​ത്വം ത​ന്നെ ഇ​ല്ലാ​താ​കു​ക​യാ​ണ് ചെ​യ്യു​ക
നി​ല​വി​ലു​ള്ള വോട്ടർ പ​ട്ടി​ക മ​ര​വി​പ്പി​ച്ച് എ​സ്.​ഐ.​ആ​റി​ലൂ​ടെ ഉ​ണ്ടാ​ക്കു​ന്ന പ​ട്ടി​ക​യാ​യി​രി​ക്കും 2026 ജ​നു​വ​രി ഒ​ന്ന് മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ലു​ണ്ടാ​കു​ക
അ​തി​നു​ള്ള അ​ടി​സ്ഥാ​ന പ്ര​മാ​ണ​മാ​യി ക​ണ​ക്കാ​ക്കി​യ കേ​ര​ള​ത്തി​ലെ 2002ലെ ​വോ​ട്ട​ർ പ​ട്ടി​ക സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ഒ​ക്ടോ​ബ​ർ 28ന് ​വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്
2002ലെ ​വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രി​ല്ലാ​ത്ത​വ​ർ താഴെ പറയുന്നവ ചെയ്യണം
ഇ​ന്ത്യ​ൻ പൗ​ര​നെ​ന്ന് തെ​ളി​യി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ട 12 രേ​ഖ​ക​ളി​ൽ ഏ​തെ​ങ്കി​ലും ഒ​ന്നി​ന്റെ പ​ക​ർ​പ്പും എ​ന്യൂ​മ​റേ​ഷ​ൻ ഫോ​മി​നൊ​പ്പം ബി.എൽ.ഒക്ക് ന​ൽ​ക​ണം
1987 ജൂ​ലൈ ഒ​ന്നി​നു​മു​മ്പ് ജ​നി​ച്ച​വ​ർ സ്വ​ന്തം ജ​ന​ന തീ​യ​തി​യും ജ​ന​ന സ്ഥ​ല​വും തെ​ളി​യി​ക്കു​ന്ന രേ​ഖ സ​മ​ർ​പ്പി​ക്ക​ണം
1987 ജൂ​ലൈ ഒ​ന്നി​നും 2004 ഡി​സം​ബ​ർ ര​ണ്ടി​നു​മി​ട​യി​ൽ ജ​നി​ച്ച​വ​ർ സ്വ​ന്തം ജ​ന​ന തീ​യ​തി​യും ജ​ന​ന സ്ഥ​ല​വും തെ​ളി​യി​ക്കു​ന്ന രേ​ഖ കൂ​ടാ​തെ മാ​താ​പിതാക്കളിൽ ഏ​തെ​ങ്കി​ലു​മൊ​രാ​ളു​ടെ ജ​ന​ന തീ​യ​തി​യും ജ​ന​ന സ്ഥ​ല​വും തെ​ളി​യി​ക്കു​ന്ന രേ​ഖ​യും സ​മ​ർ​പ്പി​ക്ക​ണം
2004 ഡി​സം​ബ​ർ ര​ണ്ടി​നു​ശേ​ഷം ജ​നി​ച്ച​വ​ർ സ്വ​ന്തം ജ​ന​ന തീ​യ​തി​യും ജ​ന​ന സ്ഥ​ല​വും തെ​ളി​യി​ക്കു​ന്ന രേ​ഖ കൂ​ടാ​തെ മാ​താ​പി​താ​ക്കളുടെ ജ​ന​ന തീ​യ​തി​യും ജ​ന​ന സ്ഥ​ല​വും തെ​ളി​യി​ക്കു​ന്ന രേ​ഖ​യും സ​മ​ർ​പ്പി​ക്ക​ണം
Explore