വൈദ്യുതി ബിൽ കുറക്കണോ, ഇങ്ങനെ ചെയ്താൽ മതി

പമ്പ് സെറ്റ്, വാട്ടർഹീറ്റർ, മിക്സി, ഗ്രൈൻഡർ, വാഷിംഗ് മെഷീൻ, ഇസ്തിരിപ്പെട്ടി തുടങ്ങിയ ഉയർന്ന തോതിൽ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങളും വൈദ്യുത വാഹന ചാർജിംഗും വൈകുന്നേരം 6 മണിക്ക് ശേഷം ഒഴിവാക്കി പകൽ സമയത്തേക്ക് മാറ്റിയാൽ വൈദ്യുതി ബില്ലിൽ 35% വരെ ലാഭം നേടാം!
ഫാനുകൾ വാങ്ങുമ്പോൾ ഭാരംകുറഞ്ഞവ വാങ്ങുക. ഡബ്​ള്‍ 'ബോള്‍ബെയറിങ്​' ഉപയോഗിക്കുന്ന ഫാനുകള്‍വേണം വാങ്ങാന്‍. സാധാരണ റെഗുലേറ്ററുകള്‍ക്ക്​ പകരം ഇലക്‌ട്രോണിക് റെഗുലേറ്റര്‍ ഉപയോഗിക്കുക. ഫാനുകളുടെ റെഗുലേറ്റർ സ്പീഡ് കുറച്ച് പ്രവർത്തിപ്പിച്ചാൽ ഇലക്ട്രോണിക് റെഗുലേറ്ററുകൾക്ക് 60 ശതമാനം വരെ വൈദ്യുതി ലാഭിക്കാം.
വൈകീട്ട്​ ആറു മുതൽ 10 വരെ റഫ്രിജറേറ്റർ ഓഫ് ചെയ്തിടുന്നതാണ് നല്ലത്. ഓഫ്‌ ചെയ്തിട്ട് വീണ്ടും ഓണ്‍ ചെയ്യുമ്പോള്‍ വൈദ്യുതി ഉപയോഗം കൂടുമെന്നത് തെറ്റായ ധാരണയാണ്. സ്റ്റാര്‍ റേറ്റിങ് കൂടിയ റഫ്രിജറേറ്റർ വാങ്ങുക. ഉയര്‍ന്ന റേറ്റിങ്ങുള്ള റഫ്രിജറേറ്ററുകള്‍ക്ക് വൈദ്യുതി കുറഞ്ഞ അളവില്‍ മതിയാകും.
ഓട്ടമാറ്റിക് കട്ട് ഓഫ് ഉള്ള ഇസ്തിരിപ്പെട്ടി ഉപയോഗിക്കുക. ഒന്നോ രണ്ടോ വസ്ത്രങ്ങള്‍ക്കു മാത്രമായി ഇസ്തിരിപ്പെട്ടി ഉപയോഗിക്കാതെ ആഴ്ചയിലൊരിക്കല്‍ ഒരാഴ്ചത്തേക്ക് ആവശ്യമായവസ്ത്രം ഒരുമിച്ച് ഇസ്തിരിയിടുക.
ഫ്രണ്ട് ലോഡ് വാഷിങ്​ മെഷീനാണ് കാര്യക്ഷമത കൂടുതല്‍. കുറഞ്ഞ വെള്ളം മതിയെന്നതിനുപുറമേ വൈദ്യുതി ചെലവും കുറയും. വാഷിങ് മെഷീന്റെ ബെല്‍റ്റ് അയഞ്ഞിട്ടുണ്ടോയെന്ന്​ ഇടക്ക്​ പരിശോധിക്കുന്നതും വര്‍ഷത്തിലൊരിക്കലെങ്കിലും സര്‍വിസ് ചെയ്യിക്കുന്നതും കാര്യക്ഷമത കൂട്ടും.
വോള്‍ട്ടേജ് കുറഞ്ഞസമയങ്ങളില്‍ പമ്പ്​ പ്രവര്‍ത്തിപ്പിക്കാതിരിക്കുക. ബെയറിങ് തകരാറുകള്‍ യഥാസമയം പരിഹരിക്കണം. പമ്പിന്‍റെ മോട്ടോർ സുരക്ഷിതമായി എർത്ത് ചെയ്തിരിക്കണം
വൈദ്യുത വാഹന ചാർജിംഗും വൈകുന്നേരം 6 മണിക്ക് ശേഷം ഒഴിവാക്കി പകൽ സമയത്തേക്ക് മാറ്റിയാൽ വൈദ്യുതി ബില്ലിൽ 35% വരെ ലാഭം നേടാം
പ്രതിമാസം 250 യൂണിറ്റിലധികം ഉപയോഗമുള്ളവർക്ക് വൈകുന്നേരം 6 മണിക്ക് ശേഷമുള്ള പീക്ക് മണിക്കൂറുകളിൽ 25% അധികനിരക്ക് ബാധകമാണ്. എന്നാൽ, രാവിലെ 6നും വൈകുന്നേരം 6നുമിടയിൽ 10 ശതമാനം കുറവ് നിരക്കിൽ വൈദ്യുതി ഉപയോഗിക്കാൻ കഴിയും!