02/11/2025

എസ്.ഐ.ആർ; വോ​ട്ട​ർ​മാ​ർക്കായി ത​യാ​റാ​ക്കി​യ​ ​ഗൈ​ഡ്

google
രണ്ടു നാൾ കഴിഞ്ഞാൽ കേരളമടക്കം 12 സംസ്ഥാനങ്ങളിൽ എസ്.ഐ. ആർ നടപടികൾക്ക് തുടക്കമാവുകയാണ്. വോ​ട്ട​ർ​മാ​ർക്കായി ത​യാ​റാ​ക്കി​യ​ ​ഗൈ​ഡ്
ആ​ദ്യം നോ​ക്കേ​ണ്ട​ത് 2002ലെ ​വോ​ട്ട​ർ പ​ട്ടി​ക
https://www.ceo.kerala.gov.in/electoral-roll-sir-2002 എ​ന്ന ലി​ങ്കി​ൽ കയറി അതിൽ നിങ്ങളുടെയും കുടുംബത്തിന്‍റെയും വോട്ട് ഉണ്ടോ എന്ന് നോക്കുക. 2002ൽ ​ത​ങ്ങ​ളു​ടെ വോ​ട്ട് ഏ​ത് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​​ലാ​ണോ അ​തി​ലാ​ണ് ക്ലി​ക്ക് ചെ​യ്യേ​ണ്ട​ത്.
ബി.​എ​ൽ.​ഒ​യെ ക​ണ്ടെ​ത്തി നേ​രി​ൽ ബ​ന്ധ​പ്പെ​ടു​ക
2002ലെ ​വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേരുണ്ടെങ്കിലും ഇല്ലെങ്കിലും നി​ല​വി​ൽ താ​മ​സി​ക്കു​ന്ന പ​രി​ധി​യി​ലെ ബൂ​ത്ത് ത​ല ഓ​ഫി​സ​റെ ( ബി.​എ​ൽ.​ഒ) ബ​ന്ധ​പ്പെ​ട​ണം. https://www.ceo.kerala.gov.in/blo ലി​ങ്കി​ൽ ബി.​എ​ൽ.​ഒമാരുടെ വി​വ​രം ല​ഭി​ക്കും
ബി.​എ​ൽ.​ഒ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്യൂ​മ​റേ​ഷ​ൻ ഫോം ​വാ​ങ്ങി പൂ​രി​പ്പി​ച്ച് ന​ൽ​കു​ക
എ​സ്.​ഐ.​ആ​റി​ലെ പ്ര​ധാ​ന​ ന​ട​പ​ടി​യാണിത്. ന​വം​ബ​ർ 4 മു​ത​ൽ ഡി​സം​ബ​ർ 4 വ​രെയാണ് സമയ പരിധി. https://www.ceo.kerala.gov.in/ എന്ന വെ​ബ്സൈ​റ്റിൽ​ നി​ന്ന് ന​വം​ബ​ർ 4 മുതൽ ഡൗ​ൺ​ലോ​ഡ് ചെ​യ്യാം
2002ലെ ​വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രി​ല്ലാ​ത്ത​വ​ർ ചെ​യ്യേ​ണ്ട​ത്
ഇ​ന്ത്യ​ൻ പൗ​ര​നെ​ന്ന് തെ​ളി​യി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ട 12 രേ​ഖ​ക​ളി​ൽ ഏ​തെ​ങ്കി​ലും ഒ​ന്നി​ന്റെ പ​ക​ർ​പ്പും എ​ന്യൂ​മ​റേ​ഷ​ൻ ഫോ​മി​നൊ​പ്പം ന​ൽ​ക​ണം
ബി.​എ​ൽ.​ഒ അ​പ് ലോ​ഡ് ചെ​യ്ത​ത് ഇ.​ആ​ർ.​ഒ വോ​ട്ട​ർ പ​ട്ടി​ക​യി​ലാ​ക്കും
ബി.​എ​ൽ.​ഒ​മാ​ർ അ​പ് ലോ​ഡ് ചെ​യ്ത അ​പേ​ക്ഷ​ക​ൾ വോ​ട്ട​ർ പ​ട്ടി​ക​യി​ലാ​ക്കു​ന്ന ഉ​ത്ത​ര​വാ​ദി​ത്തം ഓ​രോ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ന്റെ​യും ചു​മ​ത​ല​യു​ള്ള ഇലക്ടറർ രജിസ്​ട്രേഷൻ ഓഫിസർ (ഇ.​ആ​ർ.​ഒ) നി​ർ​വ​ഹി​ക്കും
ഡി​സം​ബ​ർ ഒ​മ്പ​തി​ന് ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക നോ​ക്ക​ണം
ബി.​എ​ൽ.​ഒ​മാ​ർ അം​ഗീ​കാ​രം ന​ൽ​കി​യ വോ​ട്ട​ർ​മാ​രെ ഉ​ൾ​പ്പെ​ടു​ത്തി ഡി​സം​ബ​ർ ഒ​മ്പ​തി​ന് ചൊ​വ്വാ​ഴ്ച ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും. അതിൽ പേ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ഓ​രോ വോ​ട്ട​റും ഉ​റ​പ്പു​വ​രു​ത്ത​ണം
പ​രാ​തി​ക​ളും ആ​ക്ഷേ​പ​ങ്ങ​ളും ജ​നു​വ​രി 8 വ​രെ
ഡി​സം​ബ​ർ 9 മു​ത​ൽ 2026 ജ​നു​വ​രി 8 വ​രെ​യാ​ണ് ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് വെ​ട്ടി​മാ​റ്റി​യ​തി​നെ​തി​രാ​യ പ​രാ​തി​ക​ളും വ്യാ​ജ​മാ​യി കൂ​ട്ടി​ച്ചേ​ർ​ത്ത​തി​നെ​തി​രാ​യ ആ​ക്ഷേ​പ​ങ്ങ​ളും സ​മ​ർ​പ്പി​ക്കേ​ണ്ട​ത്
പ​രാ​തി​ക​ളി​ൽ നോ​ട്ടീ​സും ഹി​യ​റി​ങ്ങും പ​രി​ശോ​ധ​ന​യും
പ​രാ​തി​ക​ളി​ലും ആ​ക്ഷേ​പ​ങ്ങ​ളി​ലും ഡി​സം​ബ​ർ 9 മു​ത​ൽ 2026 ജ​നു​വ​രി 31 വ​രെ ഇ.​ആ​ർ.​ഒ ​നോ​ട്ടീ​സ് അ​യ​ക്കും. തു​ട​ർ​ന്ന് ഹി​യ​റി​ങ് ന​ട​ത്തി രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച് ഇ.​ആ​ർ.​ഒ തീ​രു​മാ​ന​മെ​ടുക്കും. അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക ത​യാ​റാ​ക്കാ​ൻ ഫെ​ബ്രു​വ​രി മൂ​ന്നി​ന് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ അ​നു​മ​തി തേ​ടും
ഫെ​ബ്രു​വ​രി ഏ​ഴി​ന് അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക
എ​സ്.​ഐ.​ആ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി കേ​ര​ള​ത്തി​ന്റെ അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക 2026 ഫെ​ബ്രു​വ​രി ഏ​ഴി​ന് പ്ര​സി​ദ്ധീ​ക​രി​ക്കും. അ​തി​ൽ​നി​ന്ന് പു​റ​ത്താ​യ​വ​ർ ​എ​ന്ന​ന്നേ​ക്കു​മാ​യി വോ​ട്ട​വ​കാ​ശ​മി​ല്ലാ​ത്ത​വ​രാ​കും
അ​വ​സാ​ന അ​പ്പീ​ലി​ന് ര​ണ്ട് അ​വ​സ​ര​ങ്ങ​ൾ
അ​ന്തി​മ പ​ട്ടി​ക​ക്കു​മേ​ലു​ള്ള അ​പ്പീ​ലു​മാ​യി ഇ.​ആ​ർ.​ഒ​യെ സ​മീ​പി​ക്ക​ണം. ഇ.​ആ​ർ.​ഒ​യു​ടെ തീ​രു​മാ​ന​ത്തി​നെ​തി​രാ​യ അ​പ്പീ​ൽ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ​ക്കാ​ണ് ന​ൽ​കേ​ണ്ട​ത്. ര​ണ്ട് അ​പ്പീ​ലും ത​ള്ളി​യാ​ൽ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു​ചേ​ർ​ക്കു​ന്ന​തി​നു​ള്ള വ​ഴി​യ​ട​യും
Explore