ടയറിൽ സൂചിപ്പിച്ചിരിക്കുന്ന അവസാന അക്ഷരം നിങ്ങളുടെ വാഹനത്തിന്റെ വേഗത തീരുമാനിക്കും!
എല്ലാ ടയർ നിർമാതാക്കളും ടയറുകളിൽ ഏഴ് തരത്തിലുള്ള അക്ഷരങ്ങൾ നൽകുന്നുണ്ട്. അതാണ് നിങ്ങളുടെ വാഹനം എത്ര വരെ വേഗതയിൽ പോകാം എന്ന് തീരുമാനിക്കുന്നത്. അതൊന്ന് പരിശോധിക്കാം...
205/55 R16 96V ടയറിൽ നൽകിയിരിക്കുന്ന ഒരു കോഡാണിത്. ഇതിൽ അവസാനം നൽകിയിരിക്കുന്ന 96 ആണ് ലോഡ് ഇൻഡക്സ്. V എന്നത് പരമാവധി വേഗതയാണ്
അക്ഷരവും വേഗതയും
S - 180 km/h T - 190 km/h U - 200 km/h H - 210 km/h V - 240 km/h W - 270 km/h Y - 300 km/h
ഇന്ത്യൻ വാഹനങ്ങളിൽ കൂടുതലായും T അല്ലെങ്കിൽ H ആണ്. L മുതൽ R വരെയുള്ള അക്ഷരങ്ങൾ 120 - 170 km/h ആണ്. ഇവ പഴയതും ചെറിയതുമായ വാഹനങ്ങളിലാണ്
അക്ഷരത്തേക്കാൾ പ്രധാനം നമ്പറാണ്
96 എന്നത് ലോഡ് ഇൻഡക്‌സാണ്. അതായത് ഒരു ഈ നമ്പർ പ്രകാരം ഒരു ടയർ 710 കിലോ വരെ ഭാരം താങ്ങും
ടയറുകൾ മാറ്റുമ്പോൾ ഇത് പ്രത്യേകം ശ്രദ്ധിക്കണം. കുറഞ്ഞ നമ്പർ റേറ്റിങ് ഉള്ളവ പരമാവധി ഒഴിവാക്കുക. കൂടിയത് ആകാം. നാല് ടയറിലും ഒരേ റേറ്റിങ് ആയിരിക്കുന്നതാണ് ഉത്തമം