അഞ്ച് ലക്ഷം രൂപയിൽ താഴെ വിലവരുന്ന അഞ്ച് കാറുകൾ പരിചയപ്പെടാം...
മാരുതി സുസുകി എസ്-പ്രസ്സോ
3.50 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ പ്രാരംഭ എക്സ് ഷോറൂം വില. 24–25 കിലോമീറ്റർ മൈലേജ് എസ്-പ്രസ്സോ വാഗ്ദാനം ചെയ്യുന്നുണ്ട്
മാരുതി സുസുകി ആൾട്ടോ കെ10
മാരുതി സുസുക്കിയുടെ ഏറ്റവും ബജറ്റ് ഫ്രണ്ട്‌ലി വാഹനമാണ് ആൾട്ടോ കെ10. 3.70 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്. 24.39 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്
റെനോ ക്വിഡ്
സെഗ്മെന്റിലെ ഏറ്റവും കരുത്തുറ്റ വാഹനമാണ് ക്വിഡ്. 4.70 ലക്ഷം രൂപ മുതൽ വാഹനത്തിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നു. 21.7 മുതൽ 22.5 വരെയാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്
ടാറ്റ ടിയാഗോ
ഇന്ത്യൻ വാഹനപ്രേമികൾക്കിടയിൽ വിശ്വാസത്തിന്റെ പ്രതീകമാണ് ടാറ്റ. ടാറ്റായുടെ ഏറ്റവും ബജറ്റ് ഫ്രണ്ട്‌ലി വാഹനമാണ് ടിയാഗോ. 4.70 ലക്ഷം രൂപ മുതൽ വാഹനത്തിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നു
മാരുതി സുസുകി സെലേറിയോ
മാരുതി സുസുക്കിയുടെ ജനപ്രിയ വാഹനമായ സെലേറിയോ 4.70 ലക്ഷം രൂപ മുതൽ എക്സ് ഷോറൂം വിലയിൽ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. 25.24 മുതൽ 26.68 വരെ മൈലേജും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്