ഹൈവേകളിൽ സഞ്ചരിക്കുമ്പോൾ അത്യാവശ്യമായി വരുന്ന സവിശേഷതകളിൽ ഒന്നാണ് ക്രൂയിസ് കണ്ട്രോൾ. മുമ്പ്, 10 ലക്ഷം രൂപയിൽ കൂടുതൽ വിലയുള്ള കാറുകളിൽ മാത്രം ഉപയോഗിച്ചിരുന്ന ഈ ഫീച്ചർ അതിലും കുറഞ്ഞ വിലയിലുള്ള കാറുകളിൽ ഇപ്പോൾ കമ്പനികൾ നൽകുന്നുണ്ട്. അത്തരത്തിലുള്ള അഞ്ച് കാറുകൾ പരിചയപ്പെടാം...

ടാറ്റ ടിയാഗോ
5.99 ലക്ഷം രൂപ എക്സ് ഷോറൂം വില വരുന്ന ടാറ്റയുടെ ജനപ്രിയ ഹാച്ച്ബാക്കാണ് ടിയാഗോ. 1.2 ലിറ്റർ ത്രീ സിലിണ്ടർ എൻജിൻ 86 എച്ച്.പി കരുത്തും 113 എൻ.എം ടോർക്കും ഉത്പാദിപ്പിക്കും.
മാരുതി സുസുകി ബലെനോ
മാരുതി സുസുകിയുടെ പ്രീമിയം ഹാച്ച്ബാക്കാണ് ബലെനോ. 1.2 ലിറ്റർ നാച്ചുറലി അസ്പിറേറ്റഡ് എൻജിനിൽ എത്തുന്ന വാഹനം, 88 എച്ച്.പി പവറും 113 എൻ.എം ടോർക്കും ഉത്പാദിപ്പിക്കും. 8.59 ലക്ഷം രൂപ എക്സ് ഷോറൂം വിലയിൽ ഉപഭോക്താക്കൾക്ക് വാഹനം സ്വന്തമാക്കാം.
ടാറ്റ അൾട്രോസ്
ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്കായ അൾട്രോസിനെ മുഖംമിനുക്കി കമ്പനി അവതരിപ്പിച്ചിട്ട് അധികം നാളായിട്ടില്ല. 1.5 ലിറ്ററിന്റെ ടർബോ ചാർജ്ഡ് ഫോർ സിലിണ്ടറിന്റെ കരുത്തുറ്റ എൻജിൻ ടാറ്റ മോഡലിൽ സജ്ജീകരിച്ചിട്ടുണ്ട്. 88 എച്ച്.പി കരുത്തും 200 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്ന വാഹനത്തിന്റെ എക്സ് ഷോറൂം വില 7.41 ലക്ഷം രൂപ മുതലാണ്.
ടൊയോട്ട ഗ്ലാൻസ
ജാപ്പനീസ് വാഹനനിർമാതാക്കളായ ടൊയോട്ടയുടെ പ്രീമിയം ഹാച്ച്ബാക്കാണ് ഗ്ലാൻസ. 1.2 ലിറ്റർ എൻജിൻ പരമാവധി 88 എച്ച്.പി കരുത്തും 113 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്നു. 9.12 ലക്ഷം രൂപയാണ് ഗ്ലാൻസയുടെ എക്സ് ഷോറൂം വില.
ടാറ്റ പഞ്ച്
ഇന്ത്യയിൽ ലഭ്യമായ ഏറ്റവും താങ്ങാവുന്ന വിലയുള്ള എസ്.യു.വിയാണ് ടാറ്റ പഞ്ച്. 7 ലക്ഷം രൂപ എക്സ് ഷോറൂം വില വരുന്ന വാഹനത്തിൽ 1.2 ലിറ്റർ ടർബോ പെട്രോൾ എൻജിൻ, 1.2 ലിറ്റർ നാച്ചുറലി അസ്പിറേറ്റഡ് എൻജിൻ എന്നീ രണ്ട് ഓപ്ഷനിലും ലഭ്യമാണ്.
Explore