എട്ട് ലക്ഷം രൂപ എക്സ് ഷോറൂം വിലയിൽ രാജ്യത്ത് ലഭിക്കുന്ന കാറുകൾ
കേന്ദ്ര സർക്കാറും ജി.എസ്.ടി കൗൺസിലും സെപ്റ്റംബർ 22 മുതൽ രാജ്യത്ത് നടപ്പിലാക്കിയ ജി.എസ്.ടി 2.0 അടിസ്ഥാനത്തിൽ എട്ട് ലക്ഷം എക്സ് ഷോറൂം വിലയിൽ ഇന്ത്യയിൽ ലഭിക്കുന്ന കാറുകൾ
ടാറ്റ നെക്‌സോൺ
ടാറ്റ മോട്ടോഴ്സിന്റെ ബെസ്റ്റ് സെല്ലിങ് കോംപാക്ട് എസ്.യു.വിയാണ് നെക്‌സോൺ. പെട്രോൾ, ഡീസൽ, സി.എൻ.ജി, ഇലക്ട്രിക് വകഭേദങ്ങളിൽ വിപണിയിൽ എത്തുന്ന കാറിന്റെ എക്സ് ഷോറൂം വില 7.32 ലക്ഷം രൂപയാണ്
മഹീന്ദ്ര XUV 3XO
മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ സബ് കോംപാക്ട് ക്രോസ്ഓവർ എസ്.യു.വി വാഹനമാണ് XUV 3XO. പുതിയ ജി.എസ്.ടി ഇളവ് പ്രകാരം 7.28 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില
മാരുതി സുസുക്കി സ്വിഫ്റ്റ്
മാരുതി വാഹനനിരയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഹാച്ച്ബാക്ക് വാഹനമാണ് സ്വിഫ്റ്റ്. 20 വർഷമായി വിപണിയിൽ ആധിപത്യം തുടരുന്ന സ്വിഫ്റ്റിന്റെ എക്സ് ഷോറൂം വില 5.7 ലക്ഷം രൂപയാണ്
കിയ സോണറ്റ്
ഉത്തര കൊറിയൻ വാഹനനിർമാതാക്കളായ കിയ മോട്ടോഴ്സിന്റെ സബ് കോംപാക്ട് എസ്.യു.വിയാണ് സോണറ്റ്. മാരുതി ബ്രസക്കും ടാറ്റ നെക്‌സോണിനും ഇടയിലുള്ള ഈ വാഹനത്തിന് 7.30 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില
സ്കോഡ കൈലാഖ്
വിപണിയിൽ അവതരിപ്പിച്ച് എട്ട് മാസങ്ങൾകൊണ്ട് തരംഗം സൃഷ്ട്ടിച്ച കോംപാക്ട് എസ്.യു.വിയായ സ്കോഡ കൈലാഖിന് 7.55 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില
ടൊയോട്ട അർബൻ ക്രൂയിസർ ടൈസർ
മാരുതി സുസുക്കി ഫ്രോങ്‌സിന്റെ അപരൻ എന്നറിയപ്പെടുന്ന ടൊയോട്ട അർബൻ ക്രൂയിസർ ടൈസർ കോംപാക്ട് എസ്.യു.വിക്ക് 7.21 ലക്ഷം എക്സ് ഷോറൂം വിലയിൽ ആരംഭിക്കുന്നു
നിസാൻ മാഗ്‌നൈറ്റ്
ജാപ്പനീസ് വാഹനനിർമാതാക്കളായ നിസാൻ മോട്ടോഴ്സിന്റെ രാജ്യത്തെ ജനപ്രിയ സബ് കോംപാക്ട് ക്രോസ്ഓവർ എസ്.യു.വി വാഹനമായ മാഗ്‌നൈറ്റ് മോഡൽ 5.62 ലക്ഷം രൂപമുതൽ ആരംഭിക്കുന്നു
റെനോ കൈഗർ
രാജ്യത്ത് മികച്ച വിൽപ്പന രേഖപ്പെടുത്തുന്ന ഫ്രഞ്ച് വാഹനനിർമാതാക്കളായ റെനോയുടെ സബ് കോംപാക്ട് ക്രോസ്ഓവർ എസ്.യു.വിയാണ് കൈഗർ. വാഹനത്തിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത് 5.76 ലക്ഷം രൂപ മുതലാണ്