വിശ്രമമില്ലാതെ ജോലി ചെയ്യുന്ന സ്ത്രീയാണോ? എങ്കിൽ ഈ രോഗം വരാൻ സാധ്യത ഏറെ!

ഒന്നര പതിറ്റാണ്ടിനിടെ വൈദ്യശാസ്ത്രരംഗം ശ്രദ്ധിച്ചുതുടങ്ങുകയും ഈ അടുത്തകാലത്തായി ഗൗരവത്തോടെ സമീപിക്കുകയുംചെയ്ത ഒരു രോഗമാണ് ‘ഹറീഡ് വുമൺ സിൻഡ്രോം'.
വിശ്രമമില്ലാതെ നിരന്തരം ജോലികളിൽ ഏർപ്പെടുന്ന സ്ത്രീകളിൽ മാത്രം കണ്ടുവരുന്ന മനോജന്യ ശാരീരിക രോഗാവസ്ഥയാണിത്.
ഡോക്ടർമാർ ഈ അവസ്ഥയെ ​വിഷാദരോഗത്തിന് തൊട്ടുമുമ്പുള്ള ഘട്ടമായി (Pre-depression state) പരിഗണിക്കുന്നുമുണ്ട്.
ഉയർന്ന മാനസിക സമ്മർദം മൂലം, അമിതമായ ഉത്കണ്ഠ, നേരിയ വിഷാദം, പെട്ടെന്ന് കോപം വരുക, എ​പ്പോഴും ക്ഷീണം അനുഭവപ്പെടൽ, പുളിച്ചുതികട്ടൽ, ഭക്ഷണത്തോട് വിരക്തി അല്ലെങ്കിൽ അമിതമായി ഭക്ഷണം വാരിവലിച്ച് കഴിക്കൽ എന്നിവയെല്ലാം ഈ അവസ്ഥയുടെ ചില ലക്ഷണങ്ങളാണ്.
ഡൽഹി എയിംസിലെ ക്ലിനിക്കൽ സൈക്യാട്രി പ്രഫസർ ഡോ. മഞ്ജു മേത്തയാണ് ഇന്ത്യയിൽ ഇതുമായി ബന്ധ​പ്പെട്ട പഠനങ്ങൾ നടത്തിയ ആൾ.
അമിതഭാരം സഹിക്കാനാവാതെ ശരീരം സൃഷ്ടിക്കുന്ന പ്രതിരോധമാർഗമാണ് ഇതെന്നും ശാരീരികവും വൈകാരികവും മാനസികവുമായ ഒരു കൂട്ടം ലക്ഷണങ്ങളാണ് ‘ഹറീഡ് വുമൺ സിൻഡ്രോം’ ബാധിച്ച സ്ത്രീകളിൽ കണ്ടുവരുന്നതെന്നും ഡോ. മഞ്ജു മേത്ത പറയുന്നു.
വീ​ട്ടു​ജോ​ലി​ക​ൾ സംബന്ധിച്ച് കൃത്യമായ പ്ലാൻ ഉണ്ടാക്കുക, വ്യാ​യാ​മം ചെ​യ്യുക, കൃ​ത്യ​മാ​യി ഉ​റ​ങ്ങു​ക, പോ​ഷ​ക​സ​മ്പ​ന്ന​മാ​യ ഭ​ക്ഷ​ണം ക​ഴി​ക്കു​ക എന്നിവ വഴി ഈ രോഗാവസ്ഥ നിയന്ത്രിക്കാം