ഇടക്കിടെ കോട്ടുവാ ഇടുന്നവരാണോ? എങ്കിൽ നിങ്ങളറിഞ്ഞിരിക്കേണ്ട കാര്യങ്ങളുണ്ട്..

ക്ഷീണം കൊ​ണ്ടോ ഉറക്കം കൊണ്ടോ മാത്രമല്ല കോട്ടുവാ ഇടുന്നത്. സമ്മർദം, താപനിലയിലെ മാറ്റങ്ങൾ, ശാരീരിക അവസ്ഥകൾ, മരുന്നുകൾ എന്നിവയുമായും കോട്ടുവാക്ക് ബന്ധമുണ്ട്
മാനസികമായ ക്ഷീണം
ദീർഘനേരത്തെ ജോലി, മാനസികമായ സമർദം, എന്നിവ തലച്ചോറിന്റെ കാര്യക്ഷമത കുറക്കും. ഇവക്കെതിരെ ജാഗ്രത പുലർത്തുന്നതിനുള്ള സംവിധാനമെന്ന നിലയിൽ ഇടക്കിടെ കോട്ടുവായിടും
സമ്മർദവും ഉത്കണ്ഠയും
ഉത്കണ്ഠക്കും സമ്മർദത്തിനുമെതിരെയുള്ള ശാരീരിക പ്രതികരണമായും കോട്ടുവാ ഇടും. ശരീരത്തിലെ താപനിലയെയും നാഡീവ്യവസ്ഥയെയും ഇവ നിയന്ത്രിക്കും
ഉറക്കക്കുറവ്
ശരീരത്തിന് ആവശ്യമായ ഉറക്കം ലഭിക്കാത്തത് കോട്ടുവായുടെ പൊതുവായ കാരണങ്ങളിൽ ഒന്നാണ്
മരുന്നുകളുടെ പാർശ്വഫലങ്ങൾ
ചില മരുന്നുകൾ, പ്രത്യേകിച്ച് എസ്.എസ്.ആർ.ഐകൾ, ആന്റീഡിപ്രസന്റുകൾ, വേദന സംഹാരികൾ എന്നിവയുടെ പാർശ്വഫലമായി അമിതമായ കോട്ടുവാ ഉണ്ടാകാം
വാസോവാഗൽ പ്രതികരണം
വാഗസ് നാഡിയുടെ പ്രവർത്തനക്ഷമത കാരണം ബോധക്ഷയം, തലകറക്കം അല്ലെങ്കിൽ ഓക്കാനം എന്നിവക്ക് മുമ്പ് കോട്ടുവായിട്ടേക്കാം. ഇത് ഹൃദയമിടിപ്പും രക്തസമ്മർദവും കുറക്കുന്നതിനാൽ ആവർത്തിച്ച് കോട്ടുവായിടും.
അടിസ്ഥാന ആരോഗ്യ കാരണങ്ങൾ
അമിതമായ കോട്ടുവായിടൽ ചിലപ്പോൾ ഹൃദയ സംബന്ധമായ അവസ്ഥകൾ, നാഡീസംബന്ധമായ പ്രശ്നങ്ങൾ, ക്രോണിക് ഫാറ്റിഗ് സിൻഡ്രോം എന്നിവയുടെ സൂചനയാവാം
Explore