ഇൻസുലിൻ എടുത്തിട്ടും രക്തത്തിൽ ഷുഗറിന്റെ അളവ് കൂടാൻ കാരണമെന്താകും?

ശരീരത്തിന് ആവശ്യമായ ഇൻസുലിൻ പാൻക്രിയാസ് ഗ്രന്ഥി ഉത്പാദിപ്പിക്കാത്ത അവസ്ഥയിലാണ് ശരീരത്തിൽ പഞ്ചസാരയുടെ അളവ് വർധിക്കുന്നത്
ഇത് പ്രമേഹ രോഗത്തിലേക്ക് നയിക്കുന്നതോടൊപ്പം സ്ഥിരമായി മരുന്നുകൾ ഉപയോഗിക്കേണ്ട അവസ്ഥയിലേക്ക് എത്തിക്കും
എന്നാൽ ചില രോഗികളിൽ ഇൻസുലിന്റെ ഉപയോഗശേഷവും രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുതലായിരിക്കും. ഇതിന് കാരണമെന്താകും?
ഇൻസുലിൻ ഉപയോഗിക്കുന്ന രോഗികൾ എത്ര ഡോസെടുത്തു എന്നതിലല്ല, മറിച്ച് എങ്ങനെ ഇൻജെക്റ്റ് ചെയ്തു എന്നതാണ് ശ്രദ്ധിക്കേണ്ടത്
തെറ്റായ രീതിയിൽ ഇൻജക്ഷൻ എടുക്കുന്നത് ഷുഗറിന്റെ അളവ് കൂടാൻ കാരണമാകും
ഇൻസുലിൻ ഇൻജെക്റ്റ് ചെയ്യേണ്ടത് കൊഴുപ്പ് പാളിയിലാണ്. മറിച്ച് പേശികളിലല്ല.
മറ്റൊരു പ്രധാന ഘടകം സൂചിയാണ്. ഇത് 4 മില്ലിമീറ്ററിൽ കൂടുതലാണെങ്കിൽ കൊഴുപ്പ് പാളിക്ക് പകരം മസിലിലേക്കാവും ഇൻസുലിൻ എത്തുക
ഇൻസുലിൻ ചെയ്ത ശേഷം സൂചി അഞ്ച് സെക്കൻറെങ്കിലും ശരീരത്തിനുള്ളിൽ വ‍െച്ച് ഡോസ് മുഴുവൻ ശരീരത്തിനുള്ളിലെത്തിയെന്ന് ഉറപ്പു വരുത്തണം
ഇൻസുലിൻ കൃത്യമായ താപനിലയിൽ സൂക്ഷിച്ചില്ലെങ്കിൽ മരുന്നിന്റെ ശേഷി കുറയാൻ കാരണമാകും.
ഇൻസുലിൻ ഉപയോഗിച്ചതുകൊണ്ട് ഫലപ്രദമായി ഷുഗറിൻറെ അളവ് നിയന്ത്രിക്കാൻ കഴിയണമെന്നില്ല. മെഡിറ്റേഷനും ഡയറ്റും കായിക പ്രവർത്തനങ്ങളും ജീവിതത്തിന്റെ ഭാഗമാക്കുക.
Explore