ഏതാണ് നല്ലത്? വേവിച്ച ചീര​യോ വേവിക്കാത്ത ചീരയോ?

നിരവധി പോഷകഗുണങ്ങൾ അടങ്ങിയ പച്ചക്കറികളിൽ ഒന്നാണ് ചീര
ചീര എങ്ങനെ കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്നതിനെ കുറിച്ച് പൊതുവേ അഭിപ്രായ വ്യത്യാസങ്ങളുണ്ട്
ഇരുമ്പ് ധാരാളമായി അടങ്ങിയ ചീര വേവിച്ച് കഴിക്കുന്നതാണ് നല്ലതെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്
ഇരുമ്പ് സത്ത് കുറവുള്ളവരും ഹീമോഗ്ലോബിൻ കുറവുള്ളവരും ചീര ​പച്ചക്ക് കഴിക്കുന്നതിനേക്കാൾ വേവിച്ച് കഴിക്കു​ന്നതാണ് ഉത്തമം
ഇരുമ്പ് ശരീരത്തിലേക്ക് എത്തുന്നത് തടയാൻ സാധിക്കുന്ന ഘടകങ്ങൾ ചീരയിലടങ്ങിയതാണ് ഇതിന് കാരണം
ഒക്സലേറ്റ്സ് എന്ന പദാർഥമാണ് ഇരുമ്പ് ആഗിരണം ചെയ്യുന്നതിന് തടസ്സം നിൽക്കുന്നത്. ഇത് വേവിക്കാത്ത ചീരയിൽ ഉയർന്ന അളവിൽ കാണ​പ്പെടും
ചെറു തീയിൽ തിളപ്പിക്കു​ന്നതും തോരനാക്കി പാചകം ചെയ്ത് ഉപയോഗിക്കുന്നതും ചീരയിലെ ഓക്സലേറ്റ് ഘടകങ്ങളെ നശിപ്പിച്ച് കൂടുതൽ ഇരുമ്പുകൾ പുറത്തു വിടും
ഇത് ചീരയിലെ ഇരുമ്പ് അംശത്തെ പെട്ടന്ന് ആഗിരണം ചെയ്യാൻ സഹായിക്കും
Explore