ഭക്ഷണം കഴിക്കുമ്പോൾ തരിപ്പിൽ പോയാൽ ഉടൻ ചെയ്യേണ്ടത്...
ശക്തമായി ചുമക്കുക
തരിപ്പിൽ പോയാൽ ശരീരം തനിയെ ചുമക്കാൻ ശ്രമിക്കും. ഇത് തടയരുത്, മറിച്ച് ആഞ്ഞു ചുമച്ച് ശ്വാസനാളത്തിലെ തടസ്സം നീക്കം ചെയ്യാൻ ശ്രമിക്കുക
വെള്ളം കുടിക്കാൻ ധൃതി കാണിക്കരുത്
ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നിൽക്കുമ്പോൾ പെട്ടെന്ന് വെള്ളം കുടിക്കുന്നത് ചിലപ്പോൾ സ്ഥിതി വഷളാക്കാം. ചുമച്ച് ശ്വാസം നേരെയായ ശേഷം മാത്രം കുറച്ചു വെള്ളം കുടിക്കുക.
സംസാരിക്കാൻ ശ്രമിക്കരുത്
ഈ സമയത്ത് സംസാരിക്കാൻ ശ്രമിക്കുന്നത് ശ്വാസതടസ്സം കൂട്ടും
കൂടെയുള്ളവർ എന്ത് ചെയ്യണം?
തരിപ്പിൽ പോയ ആളെ അല്പം മുന്നോട്ട് കുനിച്ച് നിർത്തി, കൈപ്പത്തി കൊണ്ട് മുതുകിന്റെ നടുവിൽ അഞ്ചോ ആറോ തവണ ശക്തമായി തട്ടുക
ശ്വാസതടസ്സം മാറുന്നില്ലെങ്കിൽ രോഗിയുടെ പിന്നിൽ നിന്ന് കെട്ടിപ്പിടിച്ച്, വയറിന്റെ മുകൾ ഭാഗത്ത് (നെഞ്ചിന് തൊട്ടുതാഴെ) അകത്തേക്കും മുകളിലേക്കും ആഞ്ഞു അമർത്തുക. ഈ രീതിയാണ് ഹൈംലിക് മന്യൂവർ