അരി ആഹാരം കഴിച്ചില്ലെങ്കിൽ ശരീരത്തിന് എന്ത് സംഭവിക്കും?
നമ്മുടെ ദൈനംദിന ഭക്ഷണത്തിന്റെ അവിഭാജ്യ ഘടകമാണ് അരി. പലർക്കും ഒരു നേരമെങ്കിലും അരിയാഹാരം കഴിക്കാതെ പറ്റില്ല.
അമിതഭാരത്തെക്കുറിച്ചുള്ള ആശങ്ക ഉയർന്നാൽ നമ്മൾ ആദ്യം ചെയ്യുന്നത് ചോറ് ഉൾപ്പെടെ അരിഭക്ഷണത്തെ നിയന്ത്രിക്കുകയാവും. ഒരു മാസത്തേക്ക് അരിയാഹാരം കഴിക്കാതിരുന്നാൽ അത് നിങ്ങളുടെ ശരീരത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
അരി ഭക്ഷണം ഉപേക്ഷിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. എന്നാൽ വീണ്ടും കഴിക്കാൻ തുടങ്ങിയാൽ പഴയ രീതിയിൽ തന്നെയാവും
ഭാരം കുറക്കാൻ
അരിയിൽ കാർബോഹൈഡ്രറ്റും കലോറിയും കുടുതലാണ്. അരിഭക്ഷണം ഉപേക്ഷിക്കുന്നതിലൂടെ ശരീരത്തിന് ഭാരം കുറയാൻ സാധ്യതയുണ്ട്
ദഹനസംബന്ധമായ മാറ്റങ്ങൾ
അരി എളുപ്പത്തിൽ ദഹിക്കുന്നതാണ്. ഇത് ഉപേക്ഷിക്കുമ്പോൾ തുടക്കത്തിൽ മലബന്ധത്തിനോ വയറുവീർക്കുന്നതിനോ കാരണമാകാം. പകരം മറ്റ് ധാന്യങ്ങളോ പച്ചക്കറികളോ കഴിക്കണം
പ്രധാന പോഷകങ്ങൾ നഷ്ടമായേക്കാം
അരിയിൽ ബി വൈറ്റമിനുകൾ, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. അരിഭക്ഷണം ഉപേക്ഷിക്കുന്നതിലൂടെ ഇവയൊക്കെ നഷ്ടമാകാം
ചോറ് അമിതമായ ശരീരഭാരത്തിന് കാരണമല്ല. ചോറ് കഴിക്കുന്നതിന്റെ അളവിനെ ക്രമീകരിച്ചിരിക്കും തടികൂടലും കുറയലും
അരിഭക്ഷണം മിതമായ അളവിൽ കഴിക്കുകയും പച്ചക്കറികൾ, പ്രോട്ടീൻ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായും ഉൾപ്പെടുത്തുകയും വേണം