വെറും വയറ്റിൽ ഏത്തപ്പഴം കഴിച്ചാൽ എന്ത് സംഭവിക്കും?
പോഷക സമ്പുഷ്ടമായ ഏത്തപ്പഴം പലരും പ്രഭാത ഭക്ഷണത്തിന്റെ ഭാഗമാക്കാറുണ്ട്. എന്നാൽ, വെറും വയറ്റിൽ ഇവ കഴിക്കാമോ?
വെറും വയറ്റില്‍ നേന്ത്രപ്പഴം കഴിക്കുന്നത് നല്ലതല്ല. അസിഡിക് സ്വഭാവമുള്ളതിനാല്‍ ഇത് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കും
പഴുത്ത ഏത്തപ്പഴത്തിന് ഉയർന്ന ഗ്ലൈസെമിക് സൂചികയുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ പെട്ടെന്നുള്ള വർധനവിന് കാരണമാകും
ഏത്തപ്പഴത്തിൽ സിട്രിക്, മാലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഒഴിഞ്ഞ വയറ്റിൽ അസിഡിറ്റി വർധിപ്പിക്കും
പേശി-നാഡി പ്രവർത്തനത്തിന് ആവശ്യമായ ധാതുക്കളായ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ഏത്തപ്പഴത്തിൽ കൂടുതലാണ്. എന്നാൽ രാവിലെ ഏത്തപ്പഴം മാത്രമായി കഴിക്കുന്നത് രക്തത്തിൽ ഈ ധാതുക്കളുടെ പെട്ടെന്നുള്ള വർധനവിന് കാരണമാകും
ചിലർക്ക് വെറും വയറ്റിൽ ഏത്തപ്പഴം കഴിക്കുന്നത് വയറു വീർക്കുന്നതിനോ, ഓക്കാനം ഉണ്ടാക്കുന്നതിനോ കാരണമാകും
രാവിലെ ഏത്തപ്പഴം കഴിക്കുന്നവരാണെങ്കിൽ നട്‌സ്, സീഡ്സ്, യോഗർട്ട്, ഓട്‌സ് പോലുള്ള ആരോഗ്യകരമായ ഭക്ഷണങ്ങൾക്കൊപ്പം കഴിക്കുന്നതാണ് നല്ലത്