പ്രമേഹരോഗികൾക്ക് എന്തൊക്കെ കഴിക്കാം?

എന്താണ് പ്രമേഹം
രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ കൂടുതലാകുന്ന അവസ്ഥയാണ് പ്രമേഹം. ഇത് ഹൃദയ, രക്തചംക്രമണ രോഗങ്ങൾ വരാനുള്ള സാധ്യത വർധിപ്പിക്കും
പ്രമേഹമുള്ളവർക്ക് എന്തൊക്കെ കഴിക്കാം?
പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ വലുതാണ്. പ്രമേഹരോഗികൾ ആരോഗ്യകരമായ ഭക്ഷണക്രമം ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്യേണ്ടതുണ്ട്
പഞ്ചസാര നിയന്ത്രിക്കാൻ പാവക്ക
പാവക്കയിലടങ്ങിയിരിക്കുന്ന വിസിൻ, കരാൻറ്റിൻ, പോളിപെപ്പ്റ്റ‍ൈഡ് പി എന്നിവ പാൻക്രിയാസിലെ ബീറ്റാകോശങ്ങളെ ഉത്തേജിപ്പിക്കുകയും സ്കെലറ്റൽ മസിലുകളുടെ ഗ്ലൂക്കോസ് ഉപയോഗം കൂട്ടുകയും ചെയ്യുന്നു. ഇത് രക്തത്തിലെ ഗ്ലൂക്കോസ് അളവ് ഉയരാതെ നിലനിർത്തും
ഓട്സ് ഇങ്ങനെ കഴിക്കണം
ഓട്സിലെ ബീറ്റാ ഗ്ലൂക്കൺ രക്തത്തിലെ ഗ്ലൂക്കോസ‍ിന്റെ അളവ് കുറക്കുന്നു. നാരുകൾ കൂടുതലടങ്ങിയ ഓട്സ് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. നേർപ്പിച്ച പാൽ ചേർത്തുള്ള പാചകരീതികളാണ് പ്രമേഹരോഗികൾക്ക് ഗുണകരം
കോവക്ക പ്രകൃതിദത്ത ഇൻസുലിൻ
നാരുകൾ ധാരാളമടങ്ങിയതും ഗ്ലൈസീമിക്ക് ഇൻഡക്സ് വളരെ കുറവായതിനാലും പ്രമേഹരോഗികൾക്ക് ഇത് ഉത്തമമാണ്
മധുരക്ക‍ിഴങ്ങ് കഴിച്ചോളൂ
മധുരക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന ക്രോമിയം ഇൻസുലിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. പകുതി വേവിച്ച് സാലഡ് രൂപത്തിലോ ബേക്ക് ചെയ്തോ കഴിക്കുന്നതാണ് ഉത്തമം
ശരീര ഭാരം കുറക്കാൻ ഉലുവ
ഉലുവയിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയിഡ് ട്രൈനല്ലീൻ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു. ഉലുവ മുളപ്പിച്ച് ഉപയോഗിക്കുന്നതും പൊടിച്ച് കഴിക്കുന്നതും നല്ലതാണ്
പച്ച ചക്കയിലെ നാരുകൾ
പച്ച ചക്കയിലും ചക്കകുരുവിലും ധാരാളം നാരുകളും പോഷകങ്ങളും അടങ്ങിയിരിക്കുന്നു. ഗ്ലൈസീമിക് ഇൻഡക്സ് വളരെ കുറവായതിനാൽ ഇടിച്ചക്കയും ചക്കപ്പുഴുക്കുമെല്ലാം പ്രമേഹരോഗികൾക്ക് കഴിക്കാം
പയറുവർഗങ്ങൾ ഗുണകരം
പയറുവർഗങ്ങളിൽപ്പെട്ട മുതിര, ചെറുപയർ, രജ്മ, സോയാബീൻ തുടങ്ങിയവയിൽ നാരുകളും ഫ്ളേവനോയിഡുകളും ധാരാളം അടങ്ങിയിരിക്കുന്നു. ഇത് പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്നു
നെല്ലിക്ക സപ്പോർട്ടിങ് സപ്ലിമെന്‍റ്
നെല്ലിക്കയിലെ വൈറ്റമ‍ിൻ സിയ‍ും ഫീനോളിക് ഘടകങ്ങളും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. ഇൻസുലിന്റെ സംവേദനക്ഷമത കൂട്ടാനും നെല്ലിക്കക്ക് കഴിവുണ്ട്
Explore