തണ്ണിമത്തൻ കുരുവിനുമുണ്ട് ചില ആരോഗ്യ ഗുണങ്ങൾ

കലോറി കുറഞ്ഞ പഴമാണ് തണ്ണിമത്തൻ. ഇതിന്‍റെ വിത്തുകൾക്ക് ഒരുപാട് ആരോഗ്യഗുണങ്ങളുണ്ട്
ചർമ സംരക്ഷണത്തിന്
തണ്ണിമത്തൻകുരു എണ്ണയിലെ ലിനോലെയിക് ആസിഡ്, ഒലെയിക് ആസിഡ്, ഒമേഗ-3, ഒമേഗ-6, ഒമേഗ-9 ഫാറ്റി ആസിഡുകൾ തുടങ്ങിയവ വരൾച്ചയിൽ നിന്ന് സംരക്ഷിക്കും
മുടിക്ക് ബലം നൽകുന്നു
പ്രോട്ടീനുകൾ, മഗ്നീഷ്യം, ഇരുമ്പ്, കോപ്പർ എന്നിവയാൽ നിറഞ്ഞ തണ്ണിമത്തൻ കുരുക്കൾ മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
തണ്ണിമത്തന്റെ കുരുക്കൾ ശരീരത്തിലെ മോശം കൊളസ്ട്രോൾ കുറക്കാൻ സഹായിക്കുകയും ഹൃദയാഘാതം, പക്ഷാഘാതം എന്നിവയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നു
തണ്ണിമത്തൻ കുരുക്കളുടെ സത്ത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു
രോഗപ്രതിരോധ സംവിധാനത്തെ പിന്തുണക്കുന്നു
സിങ്ക്, വിറ്റാമിൻ ഇ എന്നിവയാൽ സമ്പന്നമായ തണ്ണിമത്തൻ കുരുക്കൾ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കും
എല്ലുകളുടെ ആരോഗ്യം
ഇരുമ്പ്, മഗ്നീഷ്യം, സിങ്ക് എന്നിവ അടങ്ങിയ തണ്ണിമത്തൻ കുരുക്കൾ എല്ലുകളുടെ ബലത്തിന് സഹായിക്കും
ഊർജ്ജ നില വർധിപ്പിക്കുന്നു
പ്രോട്ടീൻ, ധാതുക്കൾ, ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയ തണ്ണിമത്തൻ കുരുക്കൾ ഊർജ്ജം വർധിപ്പിക്കും
Explore