രാത്രി ഒരു ഗ്ലാസ് പാലിൽ ഒരൽപം മഞ്ഞൾ ചേർത്ത് കൂടിച്ചുനോക്കൂ...

മഞ്ഞളിൽ ഒരുപാട് ഗുണങ്ങളുണ്ട്. മഞ്ഞൾ ചേർത്ത ചെറു ചൂട് പാൽ കുടിക്കുന്നത് ശരീരത്തിന് നല്ലതാണ്. ഗോൾഡൻ മിൽക്ക് എന്നാണ് ഇത് അറിയപ്പെടുന്നത്
രാത്രി ഉറങ്ങുന്നതിന് മുമ്പ് മഞ്ഞൾ ചേർത്ത പാൽ കുടിക്കൂ... ഗുണങ്ങൾ ഏറെ
ദഹനം മെച്ചപ്പെടുത്തുന്നു
രാത്രി മഞ്ഞൾ ചേർത്ത പാൽ കുടിക്കുന്നത് അന്നനാളം ശാന്തമാക്കുകയും വിഷമുക്തമാക്കുകയും ചെയ്യുന്നു
ത്വക്കിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
മഞ്ഞളിലെ ആന്റിഓക്‌സിഡന്റുകൾ ചർമത്തിലെ അണുബാധകള്‍ കുറക്കും. സ്ഥിരമായി മഞ്ഞൾ ചേർത്ത പാൽ കുടിക്കുന്നതിലൂടെ ആരോഗ്യമുള്ള ചർമം ലഭിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
മഞ്ഞളിലുള്ള കുർക്കുമിൻ ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും
സമ്മർദ്ദം കുറക്കുന്നു
രാത്രി ഈ പാനീയം കുടിക്കുന്നതുവഴി സ്ട്രെസ് ഹോർമോണായ കോർട്ടിസോൾ കുറക്കുന്നു. ഇത് മാനസിക സമ്മർദ്ദം കുറക്കും
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ രക്തക്കുഴലുകളിലെ വീക്കം കുറച്ച് രക്തയോട്ടം മെച്ചപ്പെടുത്തും
ശരീരത്തെ വിഷമുക്തമാക്കുന്നു
മഞ്ഞൾ കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും വിഷാംശങ്ങൾ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യും
നല്ല ഉറക്കം ലഭിക്കുന്നു
പാലിലും മഞ്ഞളിലും അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾ നാഡീവ്യവസ്ഥയെ ശാന്തമാക്കി നല്ല ഉറക്കം നൽകും
Explore