December 30, 2024

കാ​ലാ​വ​സ്ഥ; ടോ​ൺ​സി​ലൈ​റ്റി​സ് രോ​​ഗം വ​ർ​ധി​ക്കു​ന്നു

കാ​ലാ​വ​സ്ഥ​മൂ​ലം പ​നി​യും ടോ​ൺ​സി​ലൈ​റ്റി​സും ശ്വാ​സ​കോ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രോ​​ഗ​ങ്ങ​ളും വ​ർ​ധി​ക്കു​ന്നു.
ബംഗളൂരുവിലാണ് തൊ​ണ്ട​വേ​ദ​ന, ചു​മ, ജ​ല​ദോ​ഷം എ​ന്നി​വ​യും വ്യാ​പ​ക​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നത്.
ര​ണ്ടാ​ഴ്ച​യാ​യി ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ 15 മു​ത​ൽ 20 വ​രെ ശ​ത​മാ​നം അ​ധി​ക കേ​സു​ക​ളാ​ണ് ടോ​ൺ​സി​ലൈ​റ്റി​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​തെ​ന്ന് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ മാ​സ​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ 100 ശ​ത​മാ​ന​ത്തി​ല​ധി​ക​മാ​ണി​ത്.
കു​ട്ടി​ക​ളി​ലും പ്രാ​യ​മാ​യ​വ​രി​ലു​മാ​ണ് കൂ​ടു​ത​ലാ​യും കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.
അ​ല​ർ​ജി, ശ്വാ​സം​മു​ട്ട് (ആ​സ്ത്മ), ബ്രോ​ങ്കൈ​റ്റി​സ് തു​ട​ങ്ങി​യ രോ​​ഗ​ങ്ങ​ളു​ള്ള​വ​ർ​ക്ക് ടോ​ൺ​സി​ലൈ​റ്റി​സ് പെ​ട്ടെ​ന്ന് പി​ടി​പെ​ടാ​നും സാ​ധ്യ​ത​യു​ണ്ട്.
Explore