എ​ന്താ​ണ് ഇ​മോ​ഷ​ണ​ല്‍ ഇ​ന്റ​ലി​ജ​ന്‍സ്? വ​ര്‍ധി​പ്പി​ക്കാ​ന്‍ വ​ഴി​ക​ള്‍ ഇ​താ

മനോവികാരങ്ങൾ തി​രി​ച്ച​റി​യാ​നും മ​ന​സി​ലാ​ക്കാ​നു​മു​ള്ള ക​ഴി​വി​നെ​യാ​ണ് ഇ​മോ​ഷ​ണ​ല്‍ ഇ​ന്റ​ലി​ജ​ന്‍സ് എ​ന്നു പ​റ​യു​ന്ന​ത്. പെ​രു​മാ​റ്റം, സാ​മൂ​ഹ്യ​ബ​ന്ധ​ങ്ങ​ൾ, സാ​ഹ​ച​ര്യ​ങ്ങ​ളെ എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യു​ന്നു​ എന്നതെല്ലാം ഇ​മോ​ഷ​ണ​ല്‍ ഇ​ന്റ​ലി​ജ​ന്‍സിൽ ഉൾപ്പെടുന്നു.
ഇ​മോ​ഷ​ണ​ല്‍ ഇ​ന്റ​ലി​ജ​ന്‍സിന് അ​ക്കാ​ദ​മി​ക ഇ​ന്റ​ലി​ജ​ന്‍സു​മാ​യി ബന്ധമില്ല. ഇ​ന്റ​ലി​ജ​ന്‍സ് കോ​ഷ്യ​ന്റ് അ​ഥ​വാ ഐ​.ക്യു​വി​നേ​ക്കാ​ള്‍ പ്ര​ധാ​ന​മാ​ണ് ഇ​മോ​ഷ​ണ​ല്‍ കോ​ഷ്യ​ന്റ് അ​ഥ​വാ ഇ.ക്യു.
ഇ​മോ​ഷ​ണ​ല്‍ ഇ​ന്റ​ലി​ജ​ന്‍സി​ന് നാ​ല് ഘടകങ്ങളാണുള്ളത് - സെ​ല്‍ഫ് അ​വയ​ര്‍നെ​സ്, സെ​ല്‍ഫ് മാ​നേ​ജ്മെ​ന്റ്, സോ​ഷ്യ​ല്‍ അ​വെ​യ​ര്‍നെ​സ്, റി​ലേ​ഷ​ന്‍ഷി​പ് മാ​നേ​ജ്‌​മെ​ന്റ്.
ഇ​മോ​ഷ​ണ​ല്‍ ഇ​ന്റ​ലി​ജ​ന്‍സ് വ​ര്‍ധി​പ്പി​ക്കാനുള്ള വഴികൾ നോക്കാം...
മറ്റുള്ളവരെ മനസ്സിലാക്കുന്നതോടൊപ്പം സ്വയം അറിയാൻ ശ്രമിക്കുക. ശരീരഭാഷയിൽ ഉൾപ്പെടെ സൗഹാർദപരമായ മാറ്റം വരുത്തുക.
‘എ​ന്റേ​ത്’ എ​ന്ന​തി​ന് പ​ക​രം ‘ന​മ്മു​ടേ​ത്’ എ​ന്ന മ​നോ​ഭാ​വ​മു​ണ്ടാ​യി​രി​ക്ക​ണം. ഓ​രോ സാ​ഹ​ച​ര്യ​ങ്ങ​ളി​ലും മ​റ്റു​ള്ള​വ​ര്‍ക്കു​ണ്ടാ​കു​ന്ന മ​നോ​വി​കാ​ര​ങ്ങ​ള്‍ പ​റ​ഞ്ഞ​റി​യി​ക്കാ​ന്‍ അ​വ​രെ അ​നു​വ​ദി​ക്കുക.
മാനസിക സമ്മർദമുണ്ടായാൽ അ​ത് പെ​ട്ടെ​ന്ന് കു​റ​യ്ക്കാ​നു​ള്ള വിദ്യകൾ പ​ഠി​ച്ചു​വെ​ക്ക​ണം. സം​ഘ​ര്‍ഷ സാ​ഹ​ച​ര്യ​ങ്ങ​ളെ കാ​ര്യ​ക്ഷ​മ​മാ​യി കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള ശ്ര​മം ഉണ്ടാ​ക​ണം.
വൈ​കാ​രി​ക​മാ​യി പൊ​ട്ടി​ത്തെ​റി​ക്കു​ന്ന​തി​ന് പ​ക​രം ക്ഷമയോടെ സ്വീകരിക്കുന്ന നടപടികൾക്ക് കൂടുതൽ ഫലപ്രാപ്തിയുണ്ടാകും.