ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ, വിറ്റാമിൻ, ധാതുക്കൾ തുടങ്ങി ഒരുപാട് ആരോഗ്യഗുണങ്ങൾ മുട്ടയിൽ അടങ്ങിയിട്ടുണ്ട്
എന്നാൽ ഉയർന്ന കൊളസ്ട്രോൾ, ഹൃദ്രോഗം, പ്രമേഹം, സന്ധിവാതം, അലർജി തുടങ്ങിയ ആരോഗ്യപ്രശ്നമുള്ളവർക്ക് മുട്ടയുടെ മഞ്ഞ അപകടകാരിയാണ്
ഉയർന്ന കൊളസ്ട്രോൾ
മുട്ടയുടെ മഞ്ഞയിൽ ധാരാളം കൊളസ്ട്രോളുകൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഉയർന്ന കൊളസ്ട്രോളുള്ളവർ മുട്ട കഴിക്കുന്നത് പരിമിതപ്പെടുത്തണം
പ്രമേഹം
ടൈപ്പ് 2 പ്രമേഹ രോഗികൾ മുട്ടയുടെ മഞ്ഞ കഴിക്കുമ്പോൾ ശ്രദ്ധിക്കണം. മുട്ടയുടെ മഞ്ഞ ഇവരിൽ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ വർധിപ്പിക്കാൻ സാധ്യതയുണ്ട്
സന്ധിവാതം
മുട്ടയുടെ മഞ്ഞയിൽ ശരീരം യൂറിക് ആസിഡായി തരം തിരിക്കുന്ന പ്യൂരിനുകൾ അടങ്ങിയിട്ടുണ്ട്. ഇവ യൂറിക് ആസിഡ് വർധിപ്പിക്കുകയും സന്ധിവാതത്തിന് കാരണമാവുകയും ചെയ്യും
അലർജി
കുട്ടികളിൽ മുട്ടയോട് അലർജിയുണ്ടാവുന്നത് സാധരണമാണ്. ദഹനസംബന്ധമായ അസ്വസ്ഥതകൾ അല്ലെങ്കിൽ ചർമത്തിലെ തിണർപ്പ് പോലുള്ള ലക്ഷണങ്ങൾ മുതൽ അനാഫൈലക്സിസ് പോലുള്ള ഗുരുതരമായ അലർജി പ്രതിപ്രവർത്തനങ്ങൾക്ക് മുട്ടയുടെ മഞ്ഞ കാരണമാകാം
മരുന്നുകൾ
കൊളസ്ട്രോൾ കുറക്കാൻ ഉപയോഗിക്കുന്ന സ്റ്റാറ്റിനുകൾ അല്ലെങ്കിൽ രക്തം നേർപ്പിക്കുന്ന പ്രത്യേക മരുന്നുകൾ പോലുള്ളവക്ക് കൃത്യമായ ഭക്ഷണക്രമം ആവശ്യമാണ്. മുട്ടയുടെ മഞ്ഞ പൂർണ്ണമായും ഒഴിവാക്കേണ്ടതില്ലെങ്കിലും മിതത്വം പ്രധാനമാണ്