ടൈപ്-1 പ്രമേഹമുള്ളവർക്കാണ് സാധാരണ ആരംഭത്തിലേ ഇൻസുലിൻ വേണ്ടിവരുന്നത്. ടൈപ്-1 പ്രമേഹരോഗക്കാരുടെ ശരീരത്തിൽ അൽപംപോലും ഇൻസുലിൻ ഉൽപാദിപ്പിക്കപ്പെടില്ല.
ടൈപ്-1 പ്രമേഹരോഗക്കാരുടെ ശരീരത്തിൽ അൽപംപോലും ഇൻസുലിൻ ഉൽപാദിപ്പിക്കപ്പെടില്ല.
രോഗം തുടങ്ങി 10 വർഷമാകുമ്പോഴേക്ക് ഏകദേശം 60 ശതമാനം രോഗികൾക്ക് ഇൻസുലിൻ ചികിത്സ ആവശ്യമായി വന്നേക്കാം.
ഇൻസുലിൻ പേടിക്കേണ്ട മരുന്നല്ല. പ്രമേഹരോഗിയുടെ ‘ഉത്തമ സ്നേഹിതനായി’ വേണം ഇതിനെ കരുതാൻ. ഏത് ആപദ്ഘട്ടത്തിനും ആശ്രയിക്കാൻ പറ്റിയ മരുന്നാണ് ഇൻസുലിൻ. ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം എന്നുമാത്രം.
പ്രമേഹരോഗ ചികിത്സയുടെ ഒരു ചെറിയഭാഗം മാത്രമാണ് ഇൻസുലിൻ ചികിത്സ. ആഹാരത്തിൽ ആരോഗ്യകരമായ മാറ്റങ്ങൾ, നിത്യവ്യായാമം, മറ്റു മരുന്നുകൾ, ബി.പിയും കൊളസ്ട്രോളും നിയന്ത്രിക്കൽ, പുകവലി നിറുത്തൽ തുടങ്ങി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വേറെയുമുണ്ട്.
ഗുളികകൾ ആണോ ഇൻസുലിനാണോ ന​ല്ലതെന്നു പലരും ചോദിക്കാറുണ്ട്. രണ്ടും നല്ലതുതന്നെ. ഏതാണ് വേണ്ടത് എന്നത് ഡോക്ടർ നിശ്ചയിക്കും.
സാധാരണ കുത്തിവെപ്പിനെക്കാൾ വേദന കുറവാണ് ഇൻസുലിൻ കുത്തിവെപ്പിന്. സിറിഞ്ചിന് പകരം ഇൻസുലിൻ പേനയാണ് ഉപയോഗിക്കുന്നതെങ്കിൽ സൂചിയുടെ വലുപ്പം വളരെ കുറയും.
ശരീര വളർച്ചയെ സഹായിക്കുന്ന ഹോർമോണാണ് ഇൻസുലിൻ. അതും ശരീരഭാരം അൽപം കൂടാൻ കാരണമാകും. ദിവസേന എടുക്കുന്ന ഇൻസുലിന്റെ ‘ഡോസ്’ അധികമായാൽ ഷുഗർനില സാധാരണയിലും താഴുകയും അത് അമിത വിശപ്പിന് കാരണമാകുകയും ചെയ്യും.
ഷുഗർനില സാധാരണഗതിയിലായാൽ ഇൻസുലിൻ ചികിത്സ നിറുത്താൻ കഴിയില്ല. ശരീരം സ്വയം നിർമിക്കേണ്ട ഹോർമോൺ നിർമിക്കാൻ കഴിയാതെ വരുമ്പോൾ പുറത്തുനിന്ന് അതു നൽകുന്നതാണ് ഇൻസുലിൻ ചികിത്സ. അത് നിറുത്താൻ പാടില്ല.
മറ്റ് അസുഖങ്ങൾക്കായി ‘ആന്റി ബയോട്ടിക്കുകളോ മറ്റ് മരുന്നുകളോ കഴിക്കുമ്പോൾ ഇൻസുലിൻ സ്വയം നിറുത്തുന്നവരുണ്ട്. ഇത് ഒരിക്കലും ചെയ്യരുത്.
Explore