14/08/2025

ഈ വസ്തുക്കൾ അടുക്കളയിൽ ദീർഘകാലം ഉപയോഗിക്കുന്നവരാണോ? സൂക്ഷിക്കുക

pinterest
ആരോഗ്യവുമായി ബന്ധപ്പെട്ട് അടുക്കളക്ക് ചെറുതല്ലാത്തതായ പങ്കുണ്ട്
ആരോഗ്യ സംരക്ഷണത്തിനായി ഭക്ഷണങ്ങളിൽ വരുത്തുന്ന മാറ്റങ്ങളോടൊപ്പം അടുക്കളയിൽ ഉപയോഗിക്കുന്ന വസ്തുക്കളും സൂക്ഷിക്കണം
അടുക്കളയില്‍ നമ്മള്‍ എത്ര കഴുകി സൂക്ഷിച്ചാലും നിശ്ചിത കാലയളവ് കഴിഞ്ഞാല്‍ ചില വസ്തുക്കള്‍ ആരോഗ്യത്തിന് ഹാനികരമാകും
പ്ലാസ്റ്റിക് വസ്തുക്കള്‍
ഒറ്റ തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ, പാത്രങ്ങൾ, ഐസ്ക്രീം ബോക്സുകൾ എന്നിവ ഇതിൽപ്പെടുന്നു
ഉപ്പു കലർന്നതോ എണ്ണ കലർന്നതോ ആയ ഭക്ഷണപദാർഥങ്ങൾ ഇവയിൽ സൂക്ഷിച്ചാൽ ബി.പി.എ പോലെയുള്ള കെമിക്കലുകൾ ഭക്ഷണത്തിൽ കലരും
സ്പോഞ്ചുകള്‍
പാത്രം കഴുകാനായി ഉപയോഗിക്കുന്ന സ്പോഞ്ചുകൾ, സ്ക്രബറുകള്‍ എന്നിവ മൂന്ന് ആഴ്ചയിൽ കൂടുതൽ ഉപയോഗിക്കരുത്
ഇവയിൽ ആയിരക്കണക്കിന് ബാക്ടീരിയകളും ഫംഗസുകളും വളരാനുള്ള സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു
പ്ലാസ്റ്റിക് കട്ടിങ് ബോർഡുകൾ
ഈർപ്പവും ഭക്ഷണപദാർത്ഥങ്ങളും അവശേഷിക്കുന്നതിലൂടെ ബാക്ടീരിയകൾ വരുന്നു. മൈക്രോ പ്ലാസ്റ്റിക് ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്നു
ചെറിയ നിറവ്യത്യാസം അനുഭവപ്പെടുകയോ കത്തി കൊണ്ടുള്ള പാടുകൾ കാണപ്പെടുകയോ ചെയ്യുന്ന അവസ്ഥയിൽ അവ മാറ്റണം
കിച്ചൻ ടൗവലുകൾ
കിച്ചൻ ടൗവലുകളിൽ ഈര്‍പ്പം തങ്ങി നില്‍ക്കുന്നത് ബാക്ടീരിയ വളരാന്‍ സഹായിക്കും
കോട്ടൺ ടൗവലാണെങ്കിൽ രണ്ടോ മൂന്നോ മാസത്തിനുള്ളിൽ മാറ്റണം. ടൗവലുകളുടെ നിറം മാറുകയോ ദുർഗന്ധം ഉണ്ടാവുകയോ ചെയ്താൽ ഉടൻ മാറ്റണം
Explore