പ്രമേഹം നിയന്ത്രിക്കാൻ ഇവ ഭക്ഷണത്തിലുൾപ്പെടുത്താം

ഉലുവ വെള്ളം
ഒരു ടീസ്പൂൺ ഉലുവ തലേന്ന് രാത്രി വെള്ളത്തിൽ കുതിർക്കാനിട്ട് പിറ്റേന്ന് രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാര‍യുടെ അളവ് നിയന്ത്രിക്കും
ബദാം
ഭക്ഷ്യ നാരുകൾ, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങി പതിനഞ്ചോളം പോഷകങ്ങളടങ്ങിയ ബദാം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാൻ സഹായിക്കും
നെല്ലിക്ക ജ്യൂസ്
വെറ്റമിൻ സിയും ആന്‍റി ഓക്സിഡന്‍റും ധാരാളമുള്ള നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും
കറുവാപ്പട്ട
ചായയിലോ കാപ്പിയിയോ ഒരു നുള്ള് കറുവാപ്പട്ട ചേർക്കുന്നത് ഇൻസുലിൻ സെൻസിറ്റിവിറ്റി വർധിപ്പിക്കും
പാവക്ക
പാവക്ക ജ്യൂസ് ചെറിയ അളവിൽ ദിവസവും രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും
Explore