നിങ്ങൾ മധുരം കൂടുതൽ കഴിക്കുന്നവരാണോ? എന്നാൽ മധുരം അധികം കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും
പല രീതിയിലാണ് മധുരം അധികമാകുന്നത് ആരോഗ്യത്തിന് വെല്ലുവിളിയായി മാറുക
ഒരാഴ്ച പഞ്ചസാര ഒഴിവാക്കി നോക്കൂ. ഗുണങ്ങൾ അത്ഭുതപ്പെടുത്തും
തലച്ചോറിന്റെ ആരോഗ്യം
പഞ്ചസാര ഒഴിവാക്കിയാൽ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടും. ഗ്ലൂക്കോസിന്റെ അമിതോപയോഗം ഓർമശക്തിയും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവും ഇല്ലാതാക്കും
തിളക്കമുള്ള ചർമം
പഞ്ചസാര തന്മാത്രകൾ കൊളാജനും ഇലാസ്റ്റിനെയും തകരാറിലാക്കുന്നു. ഇത് ചർമം വലിഞ്ഞ് തൂങ്ങാനും ചർമത്തിൽ ചുളിവുകൾ ഉണ്ടാകാനും കാരണമാകും.
ഉദരാരോഗ്യം മെച്ചപ്പെടും
പഞ്ചസാര ചേർന്ന ഭക്ഷണം ഉദരത്തിലെ ബാക്ടീരിയകൾക്ക് നല്ലതല്ല. ഇത് ഉദരത്തിലെ സൂക്ഷ്മാണുക്കളെ ഇല്ലാതാക്കുകയും ദഹനപ്രശ്നങ്ങൾക്കും കാരണമാകും
ശരീരഭാരം കുറക്കും
മധുരം അടങ്ങിയ ഭക്ഷണങ്ങളിൽ കാലറി കൂടുതലായിരിക്കും. പ്രോട്ടീനും നാരുകളും ഉൾപ്പെടെയുള്ള പോഷകങ്ങൾ ഇവയില്‍ കുറവായിരിക്കും. ഇത് ക്രമേണ പൊണ്ണത്തടിക്കും കാരണമാകും
കരളിന്‍റെ ആരോഗ്യം
ഫ്രക്ടോസ് കൂടുതലടങ്ങിയ ഭക്ഷണം കൂടുതൽ കഴിച്ചാൽ കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടും. കൂടാതെ പ്രമേഹം, ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യതയും കൂട്ടും