മധുരം മാത്രമല്ല, പുഴുപ്പല്ല് വരാതിരിക്കാൻ ഇവയും ഭക്ഷണത്തിൽ നിന്നൊഴിവാക്കണം

യോഗർട്ട്, കെച്ചപ്പുകൾ
ഫ്ലേവേർഡ് യോഗർട്ടുകൾ, കെച്ച് അപ്പ്, എനർജി ബാറുകൾ, പ്രഭാത ഭക്ഷണത്തിന് കഴിക്കുന്ന ധാന്യങ്ങൾ തുടങ്ങിയവ ഉൽപ്പാദിപ്പിക്കുന്ന ആസിഡുകൾ പല്ലിനെ ക്ഷയിപ്പിക്കും
ഒട്ടിപ്പിടിക്കുന്നവ
ചോക്ലേറ്റ്, മിട്ടായികൾ, കാരമലുകൾ, ഡ്രൈഡ് ഫ്രൂട്ടുകൾ തുടങ്ങിയവ ഏറെനാൾ പല്ലിൽ ഒട്ടിപ്പിടിച്ചിരിക്കുകയും ബാക്ടീരിയ വളരാൻ കാരണമാവുകയും ചെയ്യും
സംസ്കരിച്ച ഭക്ഷണങ്ങൾ
ഉയർന്ന അളവിൽ സംസ്കരിച്ച ബ്രെഡ്, ചിപ്സ്, ബിസ്കറ്റ് പോലുള്ള ഭക്ഷണ പദാർഥങ്ങൾ പഞ്ചസാരയുമായി വേഗം വിഘടിക്കുകയും ദന്ത ക്ഷയത്തിലേക്ക് നയിക്കുകയും ചെയ്യും
മധുര പാനീയങ്ങൾ
കാർബണേറ്റഡ് പാനീയങ്ങൾ, പാക്കേജ്ഡ് ജ്യൂസുകൾ, സ്പോർട്സ് ഡ്രിങ്കുകൾ എന്നിവ ഉയർന്ന പഞ്ചസാരയും കുറഞ്ഞ പി.എച്ചും ഉള്ളവ ആയതിനാൽ ദന്ത ക്ഷയത്തിന് കാരണമാകുന്നു
Explore