ചായക്കൊപ്പം കഴിക്കാൻ പാടില്ലാത്ത അഞ്ച് ഭക്ഷണങ്ങൾ

എരിവുള്ളതും മസാല കൂടിയതുമായ ഭക്ഷണങ്ങൾ
എരിവുള്ള ഭക്ഷണങ്ങൾ ചായയുടെ രുചിയെ മറികടക്കാൻ സാധ്യതയുണ്ട്. ഇത് ചായയുടെ മണത്തെയും രുചിയെയും ബാധിക്കുകയും, ചായ പൂർണമായി ആസ്വദിക്കുന്നതിന് തടസമാവുകയും ചെയ്യും
ചായക്കൊപ്പം നാരങ്ങ
ചായയിൽ നാരങ്ങാനീര് ചേർക്കുന്നത് അസിഡിറ്റി കൂടാനും വയറിളക്കത്തിനും കാരണമായേക്കാം. ചായ കുടിച്ച ഉടനെ നാരങ്ങ ഉപയോഗിക്കുന്ന ശീലമുള്ളവർ ഈ കോമ്പിനേഷൻ ഒഴിവാക്കുന്നതാണ് ഉചിതം.
ചോക്ലേറ്റ്
ചോക്ലേറ്റ് മധുരം ചായയുടെ സ്വാഭാവിക രുചിയെ മറയ്ക്കുന്നതിനാൽ ഇവ തമ്മിൽ യോജിച്ചതല്ല. എന്നാൽ, ബ്ലാക്ക് ടീക്കൊപ്പം കഴിക്കുകയാണെങ്കിൽ കുറച്ചുകൂടി സന്തുലിതമായ രുചി ലഭിക്കും
മഞ്ഞൾ
ചായ കുടിച്ച ഉടനെ മഞ്ഞൾ അടങ്ങിയ ഭക്ഷണപദാർഥങ്ങൾ കഴിക്കരുത്. ഇവയിലുള്ള ഘടകങ്ങൾ തമ്മിലുള്ള പ്രതിപ്രവർത്തനം ദഹനത്തെ ബാധിക്കുകയും വയറ്റിൽ അസ്വസ്ഥതകൾ ഉണ്ടാകുകയും ചെയ്തേക്കാം
തണുത്ത ഭക്ഷണപദാർഥങ്ങൾ
ചായ കുടിച്ച ഉടനെ തണുത്ത ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. ഇത് പല്ലുകളിൽ സെൻസിറ്റിവിറ്റിക്കും, അസിഡിറ്റി, ഗ്യാസ് തുടങ്ങിയ ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും കാരണമായേക്കാം
Explore