പുളി എന്നാ സുമ്മാവാ.. ഗുണത്തിലും രുചിയിലും കേമൻ

അടുക്കളയില്‍ പതിവായി കാണുന്ന ഒന്നാണ് പുളി. രുചി കൂട്ടാന്‍ സഹായിക്കുന്നുവെന്ന് മാത്രമല്ല, പുളിക്ക് നിരവധി ആരോഗ്യഗുണങ്ങളുണ്ട്
പ്രതിരോധശേഷി വർധിപ്പിക്കാൻ
പുളിയിൽ വിറ്റാമിൻ സിയും ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയതിനാൽ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും
ചർമത്തെ സംരക്ഷിക്കും
ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ പുളി കഴിക്കുന്നത് നല്ലതാണ്
വണ്ണം കുറക്കാൻ
പുളിയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ശരീരഭാരം കുറക്കാൻ സഹായിക്കും
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാൻ
പൊട്ടാസ്യം ധാരാളം അടങ്ങിയതിനാൽ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാൻ സാധിക്കും
അള്‍സറിനെ പ്രതിരോധിക്കാൻ
പുളിയില്‍ പോളിഫെനോളിക് സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് അള്‍സറിനെ പ്രതിരോധിക്കും
കണ്ണുകളുടെ ആരോഗ്യത്തിന്
വിറ്റാമിന്‍ എയും മറ്റ് ആന്റി ഓക്‌സിഡന്റുകളും അടങ്ങിയതിനാൽ കണ്ണുകളുടെ ആരോഗ്യത്തിന് പുളി നല്ലതാണ്
ദഹനപ്രശ്നങ്ങൾ അകറ്റാൻ
ഫൈബര്‍ ധാരാളം ഉള്ളതിനാല്‍ പുളി കഴിക്കുന്നത് ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുകയും കുടലിന്റെ ആരോഗ്യം ശക്തിപ്പെടുത്തുകയും ചെയ്യുന്നു
Explore