ഉയരം കൂടിയാൽ അർബുദ സാധ്യത കൂടുമോ?

അസാധാരണമായ, കാര്യകാരണ സഹിതമല്ലാത്ത കോശവളർച്ച ശരീരത്തിലെ മറ്റുകലകളേയും ബാധിക്കുന്ന അവസ്ഥയാണ് അർബുദം
ഉയരവും അർബുദവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഉയരം കൂടുതലുള്ള വ്യക്തികള്‍ക്കാണ് അർബുദ സാധ്യത കൂടുതലെന്ന് പഠനം
ഉയരം കൂടുന്നതിനുള്ള ഹോര്‍മോണുകളും ശാരീരികമായ പ്രത്യേകതകളും കാന്‍സര്‍ കോശങ്ങള്‍ രൂപപ്പെടുന്നതിനുള്ള സാധ്യത വർധിപ്പിക്കുന്നു
ഉയരമുള്ളവരില്‍ ആന്തരിക അവയവങ്ങള്‍ക്ക് വലുപ്പം കൂടുതലായിരിക്കും. കോശങ്ങളുടെ എണ്ണവും കൂടുതലാണ്. ഇത് അർബുദ കോശങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നു
ഉയരം കുറഞ്ഞ ആളുകൾക്ക് പ്രോസ്റ്റേറ്റ് കാൻസറിനുള്ള സാധ്യത കുറവാണ്
ഉയരം കൂടിയവർക്ക് പാൻക്രിയാസ്, വൻകുടൽ, ഗർഭാശയം , അണ്ഡാശയം, പ്രോസ്റ്റേറ്റ്, വൃക്ക, ചർമ്മം, സ്തനങ്ങൾ എന്നിവയുടെ അർബുദം വരാനുള്ള സാധ്യത കൂടുതലാണ്
സ്ത്രീകളിൽ 18 ശതമാനവും പുരുഷന്മാരിൽ 11ശതമാനവും രോഗസാധ്യത കൂടുന്നു. ഉയരം കൂടുതലുള്ള സ്ത്രീകളിൽ സ്തനാർബുദ സാധ്യത 20 ശതമാനം കൂടുതലാണ്
ഉയരം കൂടുതലുള്ള എല്ലാവരും അർബുദരോഗികൾ ആകണമെന്നില്ല. കൃത്യമായ ഇടവേളകളിൽ വൈദ്യപരിശോധനകൾ നടത്തിയാൽ സാധ്യതകൾ മനസിലാക്കി ചികിത്സിക്കാവുന്നതാണ്
Explore