February 15, 2025

ടേക് എവേ കണ്ടെയ്‌നർ ഭക്ഷണം പതിവാണോ? ഹൃദയം റിസ്‌കിലാണ്

പ്ലാസ്റ്റിക് കണ്ടെയ്‌നറുകളിൽ കൊണ്ടുവരുന്ന ഭക്ഷണം ഹൃദയാഘാതമുണ്ടാക്കാൻ സാധ്യത കൂടുതലെന്ന് പഠനം.
ടേക്ക് എവേ കണ്ടെയ്‌നറുകളിൽ നിന്ന് കഴിക്കുമ്പോൾ കുടലിലെ മൈക്രോബയോമുകൾക്ക് മാറ്റം സംഭവിച്ച് ഇൻഫ്ലമേഷനുണ്ടാവുകയും അത് രക്തചംക്രമണ സംവിധാനത്തിന് തകരാറുണ്ടാക്കുകയും ചെയ്യു ന്നത് കാരണമാണ് ഇത്.
പ്ലാസ്റ്റിക് കണ്ടെയ്‌നറുകളിൽ ഭക്ഷണം കഴിക്കുന്ന 3000 പേരെ പഠനവിധേയമാക്കി, അവർക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുണ്ടോ എന്ന് പരിശോധിക്കുന്നതായിരുന്നു പഠനത്തിന്റെ ആദ്യ ഘട്ടം.
രണ്ടാം ഘട്ടമായി, തിളപ്പിച്ച വെള്ളം കണ്ടെയ്‌നറുകളിൽ ഒഴിച്ച് എലികൾക്ക് നൽകി. പ്ലാസ്റ്റിക് അമിതമായി ശരീരത്തിലെത്തുന്നവരിൽ കൺജെസ്റ്റിവ് ഹാർട്ട് ഫെയിലിയർ സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണെന്ന് കണ്ടതായി ഗവേഷകർ കണ്ടെത്തി.
ഇങ്ങനെ ചെയ്യുമ്പോൾ ഏത് രാസവസ്‌തുവാണ് പ്ലാസ്റ്റിക്കിൽനിന്ന് പുറപ്പെടുന്നത് എന്ന് പരിശോധിച്ചിട്ടില്ല. സാധാരണ പ്ലാസ്റ്റിക് കോമ്പൗണ്ടുകളും ഹൃദയ രോഗങ്ങളും തമ്മിലുള്ള ബന്ധം, കുടൽ ബയോമുകളും ഹൃദയരോഗവും എന്നിവയാണ് നിരീക്ഷിച്ചത്.
Explore