പ്രമേഹത്തിന്‍റെ ഈ 6 ലക്ഷണങ്ങൾ അവഗണിക്കരുത്

മൂത്ര ശങ്ക
അടിക്കടിയുള്ള മൂത്ര ശങ്ക പ്രത്യേകിച്ച് രാത്രി കാലങ്ങളിലുണ്ടാകുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതിന്‍റെ ലക്ഷണമാകാം
അമിത ദാഹം
അമിതമായി മൂത്ര ശങ്ക ഉണ്ടാകുമ്പോൾ ദാഹം വർധിക്കും. നിർജലീകരണം ഉണ്ടാകുന്തോറും വെള്ളം ദാഹം വർധിക്കും
ശരീര ഭാരം കുറയൽ
അസാധാരണമായി ശരീര ഭാരം കുറയുന്നത് പ്രമേഹത്തിന്‍റെ ലക്ഷണമാകാം
ക്ഷീണം
രക്തത്തിലെ പഞ്ചസാരയിലെ ഏറ്റക്കുറച്ചിലുകൾ ആഹാരം ഊർജമാക്കി മാറ്റുന്നത് തടസ്സപ്പെടുത്തുന്നു. അത് കൊണ്ട് തന്നെ കടുത്ത ക്ഷീണം അനുഭവപ്പെടാൻ സാധ്യതയുണ്ട്
കാഴ്ച മങ്ങൽ
രക്തത്തിലെ പഞ്ചസാര കാഴ്ച ശക്തി കുറക്കും. ചികിത്സിക്കാൻ വൈകിയാൽ ഗുരുതരമാകും
മുറിവുകൾ
പ്രമേഹ രോഗികളിൽ മുറിവുണങ്ങാൻ ഏറെ സമയമെടുക്കും
Explore