01-11-2025

ശരിയായ സമയത്ത് കഴിക്കുന്ന മധുരം വില്ലനാകില്ല

Google
എന്ത് കഴിക്കുന്നു എന്നതോടൊപ്പം പ്രധാനമാണ് എപ്പോൾ കഴിക്കുന്നു എന്നത്. രക്തത്തി​ലെ പഞ്ചസാരയുടെ അളവിനെ മനസിലാക്കി അവയെ ബാധിക്കാതെയും മധുരം കഴിക്കാം
പ്രധാന ഭക്ഷണത്തിന് ശേഷം കഴിക്കുന്ന സ്വീറ്റ്സിലെ പഞ്ചസാരയുടെ അളവിനെ പ്രോട്ടിനുകളും ഫൈബറും നിയന്ത്രിക്കും
വേവിച്ച പച്ചക്കറികൾ, ധാന്യങ്ങൾ, നാരുകളടങ്ങിയ സാലഡുകൾ തുടങ്ങിയവ രക്തത്തിലേക്ക് കയറുന്ന പഞ്ചസാരയുടെ വേഗതയെ മന്ദഗതിയിലാക്കും
മുട്ട, പനീർ, ടോഫു, പയറുവർഗങ്ങൾ തുടങ്ങിയ വിഭവങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നതോടെപ്പം മധുരം കഴിക്കാനുള്ള ആസക്തി നിയന്ത്രിക്കുകയും ചെയ്യും
വിശപ്പ് കുറക്കാനും ഗ്ലൂക്കോസ് ആഗിരണം ചെയ്യാനും സാധിക്കുന്ന അവക്കാഡോ, നട്ട്സ്, ഒലിവ് ഓയിൽ, നെയ്യ് തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
ഒഴിഞ്ഞ വയറിലും ഭക്ഷണത്തിനിടയിലും മധുരം കഴിക്കരുത്. ഇങ്ങനെ ചെയ്യുമ്പോൾ ഗ്ലൂക്കോസിന്റെ അളവ് വർധിക്കും
നാരുകളും പ്രോട്ടീനുകളും അടങ്ങിയ ഭക്ഷണം ആദ്യം കഴിക്കുക. പ്രധാന ഭക്ഷണങ്ങൾ കഴിച്ചതിന് ശേഷമേ മധുരം കഴിക്കാൻ പാടുള്ളൂ
Explore