ഉറക്കത്തിനിടയിൽ വലിയ ശബ്ദം കേട്ട് ഞെട്ടി ഉണരാറുണ്ടോ? എന്നാൽ കാരണം ഇതാണ്...

എക്‌സ്‌പ്ലോഡിംഗ് ഹെഡ് സിന്‍ഡ്രോം എന്ന ഉറക്ക തകരാറാണ് ഇത്. ഇതിനെ 'എപ്പിസോഡിക് ക്രാനിയല്‍ സെന്‍സറി ഷോക്കുകള്‍' എന്നും വിളിക്കാം
ഏകദേശം 14 ശതമാനം ആളുകളെ ഈ ഉറക്കതകരാര്‍ ബാധിക്കുന്നുണ്ടെന്ന് പഠനം തെളിയിക്കുന്നു
പെട്ടെന്ന് കേള്‍ക്കുന്ന വലിയ ശബ്ദമായാണ് ഈ സിന്‍ഡ്രോമിനെ വിശേഷിപ്പിക്കുന്നത്.ചെറിയ മയക്കത്തിലേക്ക് വഴുതി വീഴുമ്പോഴാണ് ഇത്തരം ശബ്ദം കേള്‍ക്കുന്നത്.
ഇത് കുറച്ച് നിമിഷം മാത്രം നീണ്ടുനില്‍ക്കുന്ന ഒരു അനുഭവമാണ്. ഇതുണ്ടാകുന്ന ആളുകളില്‍ 10 ശതമാനം പേര്‍ക്കും ശരീരത്തില്‍ ചൂടും അനുഭവപ്പെടാറുണ്ട്
ഹൃദയമിടിപ്പ് വര്‍ധിക്കുക, വിയര്‍ക്കുക, ശ്വാസം മുട്ടുക അല്ലെങ്കില്‍ ശ്വാസം നിലച്ചുപോയതുപോലെ തോന്നുക ഇവയൊക്കെയാണ് മറ്റ് ലക്ഷണങ്ങള്‍
ഇങ്ങനെ സംഭവിച്ചാലും ശാരീരികമായ ദോഷങ്ങള്‍ ഒന്നുംതന്നെ ഉണ്ടാകുന്നില്ല. എല്ലാ പ്രായത്തിലുളളവര്‍ക്കും ഇങ്ങനെ സംഭവിക്കാന്‍ സാധ്യതയുണ്ട്
മൈഗ്രേന്‍, ആന്റി ഡിപ്രസന്റ് മരുന്നുകളുടെ ഉപയോഗം എന്നിവയുള്ളവരില്‍ ഇത്തരം അനുഭവങ്ങള്‍ കൂടുതലായും പ്രത്യക്ഷപ്പെടാം. പാരമ്പര്യമായും ഈ അവസ്ഥ ഉണ്ടാകാറുണ്ട്
Explore