കൊളസ്ട്രോൾ കുറക്കാൻ സഹായിക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾ

ഹൃദയാരോഗ്യത്തിന് ആരോഗ്യകരമായ കൊളസ്ട്രോൾ അളവ് നിലനിർത്തേണ്ടത് നിർണായകമാണ്
മഞ്ഞൾ
മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർകുമിൻ കൊളസ്ട്രോൾ കുറക്കാൻ സഹായിക്കും
ഇഞ്ചി
ഇഞ്ചിയിൽ ജിഞ്ചറോൾസ്, ഷോഗോൾസ് അടങ്ങിയിട്ടുണ്ട്, ഇവ എൽ.ഡി.എൽ കൊളസ്ട്രോളിന്റെ അളവ് കുറക്കും
ഉലുവ
കൊളസ്ട്രോൾ കുറയ്ക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ലയിക്കുന്ന നാരുകൾ ഉലുവയിൽ കൂടുതലാണ്
വെളുത്തുള്ളി
വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന ആലിസിൻ കൊളസ്ട്രോൾ കുറക്കാൻ സഹായിക്കും
കറുവപ്പട്ട
ഫൈബറും ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയിരിക്കുന്ന കറുവപ്പട്ട കൊളസ്ട്രോൾ നിയന്ത്രിക്കാൻ നല്ലതാണ്
മല്ലി
മല്ലി ചീത്ത കൊളസ്ട്രോളിന്റെ (LDL) അളവ് കുറയ്ക്കാനും നല്ല കൊളസ്ട്രോളിന്റെ (HDL) അളവ് വർധിപ്പിക്കാനും സഹായിക്കും
ജീരകം
ജീരകത്തിൽ ആന്‍റിഓക്സിഡന്‍റുകളുണ്ട്. ഇത് കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും
ഉയർന്ന കൊളസ്ട്രോളിന് ശരിയായ ചികിത്സയും ആരോഗ്യകരമായ ജീവിതശൈലിയും അത്യാവശ്യമാണ്. ഏതെങ്കിലും പുതിയ ഭക്ഷണക്രമം ആരംഭിക്കുന്നതിന് മുമ്പ് ഒരു ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്.
Explore