വീട്ടിൽലെ ചില ശീലങ്ങൾ കാൻസറിന് കാരണമാകാം ജാഗ്രത! അവ ഏതെല്ലാമാണെന്ന് നോക്കാം
റൂം ഫ്രഷ്‌നറുകള്‍
റൂം ഫ്രഷ്‌നറുകള്‍ പുറത്തുവിടുന്ന ഫോര്‍മാല്‍ഡിഹൈഡ് പോലുള്ള രാസവസ്തുക്കള്‍ കാൻസർ ഉൾപ്പടെയുള്ള പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാം
ടാല്‍ക്കം പൗഡര്‍
ഇത് വര്‍ഷങ്ങളായി ഉപയോഗിക്കുന്നവര്‍ക്ക് അര്‍ബുദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു
സുഗന്ധമുളള മെഴുകുതിരികള്‍
സുഗന്ധമുളള മെഴുകുതിരികള്‍ കത്തുമ്പോള്‍ സുഗന്ധത്തോടൊപ്പം സൂക്ഷ്മ കണികകളും പുറത്തുവരുന്നു. ഇവ ശ്വാസകോശത്തിൽ തങ്ങിനിന്ന് ശ്വാസകോശ കാന്‍സറിന് കാരണമാകാം
നോണ്‍സ്റ്റിക് പാത്രങ്ങള്‍
വളരെ ഉയര്‍ന്ന താപനിലയില്‍ നോണ്‍സ്റ്റിക് പാത്രങ്ങള്‍ ചൂടാകുമ്പോള്‍ അതിന്റെ കോട്ടിങിലുള്ള PFOA ഭഷണത്തോടൊപ്പം കലർന്ന് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു
കൊതുക് തിരി
കൊതുക് തിരി കോയിലിന് ഡസണ്‍ കണക്കിന് സിഗരറ്റുകള്‍ക്ക് തുല്യമായ കണികാപദാര്‍ഥങ്ങള്‍ ഉത്പാദിപ്പിക്കാന്‍ കഴിയും. ഇത് അടച്ചിട്ട മുറികളിലാകുമ്പോള്‍ അതിന്റെ ശക്തത കൂടും
ഹെയര്‍ ഡൈ
ഹെയര്‍ ഡൈകളില്‍ ആരോമാറ്റിക് അമിനുകള്‍ പോലുള്ള സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. അവയുടെ നിരന്തര ഉപയോഗം കാൻസർ സാധ്യത വർദ്ധിപ്പിക്കുന്നു
പ്ലാസ്റ്റിക് പാത്രങ്ങള്‍
ചൂടുള്ള ഭക്ഷണവസ്തുക്കള്‍ പ്ലാസ്റ്റ് പാത്രത്തില്‍ ഇടുമ്പോൾ ബി.പി.എ, ഫ്താലേറ്റ് തുടങ്ങിയ രാസവസ്തുക്കള്‍ ഭക്ഷണത്തിലേക്ക് കലര്‍ന്നേക്കാം. ഇവയുടെ ദീര്‍ഘകാല ഉപയോഗം കാന്‍സറിനുളള കാരണമാകും