പിടിക്കപ്പെടുന്നതല്ല, കഞ്ചാവ് വലിക്കുന്നവർ കൂടുതൽ ഭയപ്പെടേണ്ടത് ഈ കാര്യം

കഞ്ചാവ് വലിക്കുന്ന യുവാക്കളിൽ ഹൃദയാഘാതത്തിനുള്ള സാധ്യത ആറിരട്ടി കൂടുതലെന്ന് പഠനം
50 വയസിന് താഴെയുള്ളവരിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. അമേരിക്കൻ കോളജ് ഓഫ് കാർഡിയോളജിയുടെ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
46 ലക്ഷം പേരുടെ ഡാറ്റ അവലോകനം ചെയ്‌താണ് പുതിയ പഠനറിപ്പോർട്ട്. ഹൃദയാഘാതത്തിനുള്ള സാധ്യത ആറ് മടങ്ങ് കൂടുതലാണെന്നതിന് പുറമേ, സ്ട്രോക്കിനുള്ള സാധ്യത കഞ്ചാവ് വലിക്കാരിൽ നാലിരട്ടി കൂടുതലാണെന്നും പഠനത്തിൽ പറയുന്നു.
കഞ്ചാവിലെ ടെട്രഹൈഡ്രോകനാബിനോൾ (ടി.എച്ച്.സി) എന്ന വസ്‌തുവാണ് അത് യോഗിക്കുന്നവർക്ക് ഒരു തരം അനുഭൂതി നൽകുന്നത്.
കഞ്ചാവ് കത്തിച്ച് ഉപയോഗിക്കുന്നതിലൂടെ ശ്വാസകോശത്തിലെത്തുന്ന ടി.എച്ച്.സി അവിടെ നിന്ന് രക്തത്തിലേക്കും, ശേഷം മസ്‌തിഷ്‌കത്തിലേക്കും എത്തും. അതിന് ശേഷമാണ് ഇത് ശരീരത്തിലെ കോശങ്ങളിലേക്ക് പോകുന്നത്.
കഞ്ചാവിന്റെ നിരന്തരമായുള്ള ഉപയോഗം വളരെ ഗുരുതര പ്രശ്‌നങ്ങളാണ് മസ്തിഷ്കത്തിനുണ്ടാക്കുന്നത്. ശ്രദ്ധ, പഠനം, ഓർമ, ബുദ്ധി എന്നീ കാര്യങ്ങളെ ഇത് ബാധിക്കും.
പെട്ടന്നുള്ള തീരുമാനമെടുക്കൽ, ഒന്നിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കൽ തുടങ്ങിയ കാര്യങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടായേക്കാം. മസ്‌തിഷ്‌കത്തിലെ ന്യൂറോണുകൾക്ക് നാശം സംഭവിക്കുന്നതാണ് ഇതിന് കാരണം.
Explore