കൈയിൽ കെട്ടിയിരിക്കുന്ന സ്‌മാർട്ട് വാച്ചിൽ പുകവലി നിർത്താനുള്ള പരിഹാരം ഒളിച്ചിരിക്കുന്നുണ്ട്.
ആലോചിച്ചുനോക്കൂ: പുകവലിക്കാനായി പോക്കറ്റിൽനിന്ന് സിഗരറ്റ് എടുക്കുമ്പോൾ 'അരുതേ' എന്ന് ഉപദേശിക്കുന്ന ഒരു സ്‌മാർട്ട് വാച്ച്. സംഗതി ഭാവനയല്ല; ഇങ്ങനെയുള്ള സ്‌മാർട്ട് വാച്ചുകൾ ഉടൻ വിപ ണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.
നിക്കോട്ടിൻ അഡിക്ഷൻ എക്കാലവും നിലനിൽക്കാൻ സാധ്യതയുള്ള ഒന്നാണ്. അതുകൊണ്ടാണ്, ഒരിക്കൽ പുകവലി ഉപേക്ഷിച്ചവർ പിന്നെയും അത് തുടരുന്നത്. ഇങ്ങനെ മടങ്ങിപ്പോകുന്നവർ 75 ശതമാനം വരുമത്രെ.
ഈ മടങ്ങിപ്പോക്ക് ഒഴിവാക്കാനാണ് സ്‌മാർട്ട് വാച്ച്. വാച്ചിലെ പ്രത്യേക ആപ് ആണ് സ ഹായി. ഗവേഷകർ നമ്മുടെ കൈയിന്‍റെ ചലനങ്ങളെ തിരിച്ചറിയാൻ കഴിയുന്ന ഒരു 'മോഷൻ സെൻസർ' വികസിപ്പിച്ചു. ഒരാൾ പോക്കറ്റിൽനിന്ന് സിഗരറ്റ് എടുക്കുമ്പോഴും സിഗരറ്റ് കത്തിച്ച് ചുണ്ടിലേക്ക് വെക്കു മ്പോഴുമെല്ലാം സെൻസറിന് കാര്യങ്ങൾ തിരിച്ചറിയാനാകും.
അന്നേരം, സ്മാർട്ട് വാച്ചിൽ മുന്നറിയിപ്പുകൾ വന്നുകൊണ്ടിരിക്കും. ആദ്യം വാച്ച് വൈബ്രേറ്റ് ചെയ്യും, അ തോടൊപ്പം പുകവലി സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിക്കുന്ന മുന്നറിയിപ്പുകൾ സന്ദേശങ്ങളായും വിഡിയോകളായും പ്രത്യക്ഷപ്പെടും.