15/07/2025

ചർമത്തിൽ ഈ അടയാളങ്ങൾ കാണുന്നുണ്ടോ? ഹൃദ്രോഗ ലക്ഷണമാവാം

ചർമം ഹൃദോഗത്തിന്‍റെ ചില ലക്ഷണങ്ങൾ പ്രകടമാക്കാറുണ്ട്. ചർമത്തിൽ പ്രത്യക്ഷപ്പെടുന്ന ഏഴ് ലക്ഷണങ്ങൾ
കാലുകളിലും കാൽപാദങ്ങളിലും വീക്കം
കാൽപാദങ്ങൾ, ഉപ്പൂറ്റി, മുട്ടിനു താഴെയുള്ള ഭാഗം ഇവിടെ ഉണ്ടാകുന്ന വീക്കവും നീരും. ഹൃദയം ഫലപ്രദമായി രക്തം പമ്പുചെയ്യാതിരിക്കുമ്പോൾ ഉണ്ടാകുന്നത്
ചർമത്തിന് നീലയോ പർപ്പിളോ നിറം
കൈവിരലുകളിലും കാൽവിരലുകളിലും നീലയോ പർപ്പിളോ നിറം കാണുന്ന അവസ്ഥ. ഹൃദയത്തിന്റെ പ്രവർത്തനം തടസപ്പെടുത്തുന്നു
മഞ്ഞയോ ഓറഞ്ചോ നിറത്തിൽ മുഴകൾ
കണ്ണിന്റെ മൂലക്ക്, കൈമുട്ടുകൾ, കാൽമുട്ടുകൾ ഇവുടെ കാണുന്ന മഞ്ഞയോ ഓറഞ്ചോ നിറത്തിലുള്ള ചെറു മുഴകൾ ഹൃദ്രോഗസാധ്യത കൂടുതലാണെന്ന് സൂചിപ്പിക്കുന്നു
നീലയോ പർപ്പിൾ നിറത്തിലോ വലപോലെ രൂപം
ചർമത്തിൽ പ്രത്യേകിച്ച് കാലുകളിൽ നീല നിറത്തിലോ പർപ്പിൾ നിറത്തിലോ വലപോലെ കാണപ്പെടുന്നത്
നഖത്തിന്റെ ആകൃതിയിൽ വ്യത്യാസം
കൈവിരലുകളിലും കാൽവിരലുകളിലും അറ്റത്ത് വീക്കം ഉണ്ടായി ബൾബ് പോലെ കാണപ്പെടുന്നത്
നഖത്തിനു താഴെ ചുവപ്പോ പർപ്പിളോ നിറത്തിലുള്ള വരകൾ
നഖത്തിനടിയിൽ ചുവപ്പോ പർപ്പിളോ നിറത്തിലുള്ള വരകൾ കാണപ്പെട്ടാൽ ചെറിയ രക്തക്കുഴലുകൾക്ക് ക്ഷതം സംഭവിച്ചതിന്‍റെ സൂചനയാണ്
കൈവിരലുകളിലും കാൽപാദങ്ങളിലും മുഴകൾ
ചുവപ്പോ പർപ്പിളോ നിറത്തിൽ കാൽപാദങ്ങളിലോ കൈവിരലുകളിലോ വേദന നിറഞ്ഞ മുഴകൾ ഹൃദയത്തിലെ അണുബാധയുടേയോ ഹൃദയപ്രശ്നങ്ങളുടെയോ സൂചനയാണ്
Explore