നിങ്ങളുടെ ശരീരം അണുബാധയുടെ പിടിയിലാണ് എന്നതിന്‍റെ ലക്ഷണങ്ങൾ ഇവയാണ്

സ്ഥിരമായ ക്ഷീണം, അസാധാരണമായ ഉറക്കം
ശരീരം അണുബാധയോട് പോരാടുമ്പോള്‍ ശരീരത്തിന്റെ ഊര്‍ജ്ജം നഷ്ടപെടുന്നു. ഇത് മൂലം നിങ്ങള്‍ ദുര്‍ബലരോ ക്ഷീണിതരോ ആയി മാറാം
നേരിയ പനി,വിറയല്‍,രാത്രിയിലെ വിയര്‍പ്പ്
പനി അണുബാധയ്‌ക്കെതിരെയുള്ള ശരീരത്തിന്റെ പ്രാഥമിക ആയുധങ്ങളിലൊന്നാണ്
കാരണമില്ലാതെയുള്ള ശരീരവേദന, പേശി വേദന, സന്ധി വേദന
പേശികള്‍ക്കും നാഡികള്‍ക്കും വേദനയുണ്ടാകുന്നത് രോഗപ്രതിരോധ ശേഷി പ്രശ്‌നത്തിലാണെന്നതിന്റെ സൂചനയാണ്
ദഹനക്കേട്, വയറിളക്കം, ഓക്കാനം,മലബന്ധം
ദഹനനാളത്തെ ബാധിക്കുന്ന അണുബാധകള്‍ ഈ പ്രശ്നങ്ങൾക്ക് കാരണമാകാം
സ്ഥിരമായ ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്
ശ്വാസകോശ അണുബാധകള്‍ വളരെ പതുക്കെ ലക്ഷണങ്ങള്‍ കാണിക്കുന്നവയാണ്
വീര്‍ത്ത മുഴകളോടൊപ്പം ചുവപ്പുനിറവും നീര്‍വീക്കവും
കഴുത്ത്, കക്ഷം, ഞരമ്പ് എന്നിവിടങ്ങളിലെ ലിംഫ് നോഡുകള്‍ പ്രതിരോധ കോശങ്ങള്‍ ഉത്പാദിപ്പിക്കുമ്പോള്‍ വീര്‍ക്കാനിടയുണ്ട്
മാനസിക സമ്മര്‍ദ്ദങ്ങള്‍, ശ്രദ്ധകേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്
സ്ഥിരമായ നീണ്ടുനില്‍ക്കുന്ന അണുബാധ നിങ്ങളെ മാനസികമായി തളര്‍ത്തുകയോ പ്രകോപിപ്പിക്കുകയോ ചിന്തകളെ മന്ദഗതിയിലാക്കുകയോ ചെയ്യാം
Explore