നമ്മളിൽ പലരും ചെറിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പോലും പാരസെറ്റമോളിനെ അമിതമായി ആശ്രയിക്കുന്നവരാണ്. എന്നാൽ അമിതമായി പാരസെറ്റമോൾ കഴിച്ചാൽ ചില അപകടസാധ്യതകളും ഉണ്ടാകാം
പാരസെറ്റമോൾ പതിവായി കഴിക്കുന്നത് കരളിനെ തകരാറിലാക്കുന്നു
വൃക്കകളെയും രക്തസമ്മർദത്തെയും പാരസെറ്റമോൾ പതിവായി കഴിക്കുന്നത് ബാധിക്കും
അമിത അളവിൽ പാരസെറ്റമോൾ കഴിക്കുന്നത് വയറ്റിൽ അസ്വസ്ഥത, ഓക്കാനം, ദഹനനാളത്തിന്റെ രക്തസ്രാവം എന്നിവക്ക് കാരണമാകുന്നു
പനിയുള്ളപ്പോൾ വെറും വയറ്റിൽ പാരസെറ്റമോൾ കഴിക്കരുത്. വേഗത്തിൽ ആഗിരണം ചെയ്യപ്പെടും. ഇത് മരുന്നിന്റെ ഫലം വേഗത്തിൽ നൽകുമെങ്കിലും പാർശ്വഫലങ്ങളിലേക്ക് നയിച്ചേക്കാം
പാരസെറ്റമോൾ പതിവായി കഴിക്കുന്നത് ആസ്ത്മ, ശ്വാസകോശ പ്രശ്നങ്ങൾ എന്നിവക്കും കാരണമാകുന്നു
ഏറ്റവും ഉചിതമായ മാർഗം ഡോക്ടറുമായി സംസാരിച്ച് നിർദേശം തേടുക എന്നതാണ്