കാൻസർ തടയാൻ മത്തിയോ...

മലയാളികൾക്ക് ഏറെ പരിചിതമായ മത്സ്യമാണ് മത്തി അഥവാ ചാള. ഒമേഗ-3 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
മത്തിയുടെ പ്രധാന ഗുണങ്ങൾ
ഹൃദയാരോഗ്യം
മത്തിയിൽ അടങ്ങിയ ഒമേഗ-3 ഫാറ്റി ആസിഡുകൾ ഹൃദ്രോഗങ്ങളെ തടയാൻ സഹായിക്കുന്നു
അസ്ഥികളുടെയും പല്ലുകളുടെയും ആരോഗ്യം
മത്തിയിൽ കാൽസ്യം, വിറ്റാമിൻ ഡി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം സംരക്ഷിക്കും
രോഗപ്രതിരോധ ശേഷി
മത്തിയിൽ അടങ്ങിയ വിറ്റാമിൻ ഡി, മറ്റ് പോഷകങ്ങൾ എന്നിവ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു
ശരീരഭാരം നിയന്ത്രിക്കാൻ
മത്തിയിൽ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായകമാണ്
ചർമത്തിന്റെ ആരോഗ്യം
മത്തിയിൽ അടങ്ങിയിട്ടുള്ള വിറ്റാമിനുകളും ധാതുക്കളും ചർമത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്
കൊളസ്ട്രോൾ
ചീത്ത കൊളസ്ട്രോൾ കുറക്കുകയും നല്ല കൊളസ്ട്രോൾ വർധിപ്പിക്കുകയും ചെയ്യുന്നു
കാൻസർ തടയുന്നു
മത്തിക്ക് കാൻസർ വിരുദ്ധ ഗുണങ്ങളുണ്ട്
Explore