17/05/2025

ചർമകാന്തിക്ക് മാത്രമല്ല സമ്മർദം കുറക്കാനും റോസ് വാട്ടർ ഉത്തമം

റോസ് വാട്ടർ ഒരു പ്രകൃതിദത്ത ടോണർ ആണ്. ചർമത്തെ മോയ്സ്ചറൈസ് ചെയ്യുകയും ചർമ സുഷിരങ്ങൾ ശുദ്ധീകരിക്കുകയും ചെയ്യുന്നു
സുഗന്ധത്തിനും ഭക്ഷണത്തിലും രോഗമുക്തിക്കുമൊക്കെ പനിനീർ അല്ലെങ്കിൽ റോസ് വാട്ടർ ഉപയോഗിക്കുന്നു
റോസാപ്പൂക്കളുടെ ഇതളുകൾ നീരാവി ഉപയോ​ഗിച്ച് വാറ്റിയെടുത്താണ് റോസ് വാട്ടർ ഉണ്ടാക്കുന്നത്
റോസ് വാട്ടറിൽ അടങ്ങിയ ഫൈറ്റോ ന്യൂട്രിയന്റുകൾ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ നൽകും. സൂര്യതാപത്തിൽ നിന്ന് ചർമത്തിലുണ്ടാകുന്ന കേടുപാടുകൾ നീക്കാൻ ഇത് സഹായിക്കും
കൂടാതെ എക്സിമ അല്ലെങ്കിൽ റോസേഷ്യ മൂലം ചർമത്തിനുണ്ടാകുന്ന ചൊറിച്ചിൽ അസ്വസ്ഥത കുറക്കാനും റോസ് വാട്ടർ ഉപോ​ഗിക്കാവുന്നതാണ്
ചർമത്തിലുണ്ടാവുന്ന ഓക്സിഡെറ്റീവ് സ്ട്രെസ് കുറക്കാൻ ഇതിൽ അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റുകൾ സഹായിക്കും
Explore