തൊണ്ട വേദന ഉണ്ടോ? എങ്കിൽ ഇങ്ങനെ ചെയ്യൂ

തേൻ
ചൂടുവെള്ളത്തിൽ ഒരു ടേബിൾ സ്പൂൺ തേനൊഴിച്ച് കുടിക്കുന്നത് തൊണ്ട വേദന കുറക്കും. ഒരു വയസിന് താഴെ ഉള്ളവർക്ക് ഒരു തേൻ കൊടുക്കാതിരിക്കുക
ഉപ്പ് വെള്ളം
ഒരു ഗ്ലാസ് ചൂട് വെള്ളത്തിൽ അര ടീസ്പൂൺ ഉപ്പ് ചേർത്ത് ദിവസവും രണ്ടോ മൂന്നോ തവണ 30 സെക്കന്‍റ് തൊണ്ടയിൽ കൊള്ളുക. ഇത് ബാക്ടീരിയ നശിപ്പിച്ച് തൊണ്ടക്ക് ആശ്വാസം നൽകും
ഹെർബൽ ടീ
ഇരട്ടി മധുരവും ഇഞ്ചിയും ചമോമൈലും ചേർത്ത് തയാറാക്കിയ ചൂട് ആയുർവേദ പാനീയം കഴിക്കുക
ധാരാളം വെള്ളം
തൊണ്ട വേദനയുള്ളപ്പോൾ ഇടക്കിടക്ക് വെള്ളം കുടിക്കുന്നത് തൊണ്ട വരണ്ടുണ്ടാകുന്ന അസ്വസ്ഥത ഇല്ലാതാക്കാൻ സഹായിക്കും.
ആവി പിടിക്കൽ
ചെറിയ വാവട്ടമുള്ള പാത്രത്തിൽ ചൂടു വെള്ളം നിറച്ച് ആവി പിടിക്കുക
മിഠായി
മിഠായി കഴിക്കുന്നത് സലൈവ ഉൽപ്പാദനം വർധിപ്പിച്ച് തൊണ്ടയിൽ ഈർപ്പം നില നിർത്തും.ഇത് വേദന കുറയാൻ കാരണമാകും
ശബ്ദത്തിന് വിശ്രമം
ശബ്ദത്തിന് വിശ്രമം നൽകുകയും നന്നായി ഉറങ്ങുകയും ചെയ്യുക.അന്തരീക്ഷത്തിലെ ഡ്രൈനസ് കുറക്കാൻ ഹ്യുമിഡിഫൈയർ ഉപയോഗിക്കുക
Explore