പാൻക്രിയാറ്റിക് കാൻസറിനെ സൂക്ഷിക്കുക

അപൂർവമായതും ഏറെ ഗുരുതരവുമായ കാൻസറുകളിൽ ഒന്നാണ് പാൻക്രിയാറ്റിക് കാൻസർ
അസഹ്യമായ വയർ വേദന ഇതിന്‍റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്
വ്യക്തമായ കാരണമില്ലാതെ പെട്ടെന്ന് ശരീരഭാരം കുറയുന്നതും വിശപ്പില്ലായ്മയും കാൻസറിന്റെ ലക്ഷണമാകാൻ സാധ്യതയുണ്ട്.
പ്രമേഹം അനിയന്ത്രിതമായി വർധിക്കുകയും ഇൻസുലിൻ കുത്തിവച്ചാൽ പോലും കുറയാത്ത സ്ഥിതി ഉണ്ടാവുകയും ചെയ്യുന്നതും ലക്ഷണമാണ്
പാൻക്രിയാറ്റിക് കാന്‍സറിന്റെ പ്രധാനലക്ഷണങ്ങളിലൊന്നാണ് നടുവേദന. കാൻസർ സമീപത്തുള്ള ഞരമ്പുകളിലേക്ക് വ്യാപിക്കുമ്പോഴാണ് നടുവേദന വരുന്നത്.
ചർമ്മത്തിലുണ്ടാകുന്ന ചൊറിച്ചിലും മഞ്ഞപ്പിത്തവും പാൻക്രിയാറ്റിക് കാൻസറിന്റെ ലക്ഷണമാകാൻ സാധ്യതയുണ്ട്.
ഭക്ഷണം കഴിച്ചയുടൻ ഓക്കാനവും ഛർദിയും അനുഭവപ്പെടുന്നത് ശരീരത്തിൽ ട്യൂമർ വളരുന്നതിന്റെ ലക്ഷണമാണ്.
ആരെ വേണമെങ്കിലും ബാധിക്കാമെങ്കിലും പുകവലിക്കാരിലും സ്ഥിരമായി മദ്യപിക്കുന്നവരിലും രോഗ സാധ്യത വളരെ കൂടുതലാണ്.