26/07/2025

കൊളസ്ട്രോൾ കുറക്കാൻ കറിവേപ്പില

pinterest
പാചകത്തിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് കറിവേപ്പില. കറികൾക്ക് രുചിയും മണവും കിട്ടാനായി കറിവേപ്പില ചേർക്കാറുണ്ട്
കറിവേപ്പിലക്ക് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. ആൽക്കലോയിഡുകൾ, ഗ്ലൈക്കോസൈഡുകൾ, ഫിനോളിക് സംയുക്തങ്ങൾ തുടങ്ങിയ സസ്യ പദാർത്ഥങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്
ഉയർന്ന കൊളസ്ട്രോളും ട്രൈഗ്ലിസറൈഡും ഹൃദ്രോഗത്തിനുള്ള സാധ്യതയാണ്. ഭക്ഷണത്തിൽ കറിവേപ്പില ചേർക്കുന്നത് ഇത് കുറക്കുന്നു
കറിവേപ്പിലയിലെ ആന്റിഓക്‌സിഡന്റ് ഉയർന്ന കൊളസ്‌ട്രോളിന് കാരണമാകുന്ന ഓക്‌സിഡേറ്റീവ് സമ്മർദവും വീക്കവും കുറക്കാൻ സഹായിക്കുന്നു
വെറും വയറ്റിൽ കറിവേപ്പില ഇലകൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്
ഒരു പിടി കറിവേപ്പില വെള്ളത്തിൽ തിളപ്പിച്ച് ഹെർബൽ ടീ ഉണ്ടാക്കി കുടിക്കുന്നത് കൊളസ്ട്രോൾ കുറക്കുന്നു
കറികൾ, സൂപ്പ്, റൈസ് വിഭവങ്ങളിൽ കറിവേപ്പില ചേർക്കുക
കറിവേപ്പില വെയിലിൽ ഉണക്കി പൊടിച്ചെടുത്ത് സൂക്ഷിക്കുക. ഇത് വിവിധ വിഭവങ്ങളിലോ സ്മൂത്തികളിലോ ചേർത്ത് കഴിക്കുക
ചട്ണി, സാലഡുകൾ, മസാലകൾ എന്നിവയിൽ ചേർക്കുക
Explore